ഗാസ മുനമ്പിൽ നിന്നുള്ള അഭയാർഥികളെ ഈജിപ്ത്, ജോർദാൻ തുടങ്ങിയ അറബ് രാഷ്ട്രങ്ങൾ ഇനിയും ഏറ്റെടുക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം തകർത്ത ഗാസയെ വൃത്തിയാക്കണമെങ്കിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണം. ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി താൻ ഇക്കാര്യം സംസാരിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്ത അൽ-സിസിയുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.
അഭയാർഥികളെ സ്വീകരിക്കാൻ തയ്യാറായതിൻ ജോർദാനെ അഭിനന്ദിക്കുന്നതായി ട്രംപ് പറഞ്ഞു. ഈജിപ്തും ജോർദാനും കൂടുതൽ അഭയാർഥികളെ സ്വീകരിക്കണം. 10.50 ലക്ഷം ആളുകളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. ഗാസ മുനമ്പ് ആകെ താറുമാറായികിടക്കുകയാണ്. ഗാസയിൽ കഴിഞ്ഞ കുറേ നാളുകളായി സംഘർഷമുണ്ടാകുന്നു. ആകെ തകർന്നടിഞ്ഞ അവസ്ഥയിലാണ് പ്രദേശമുള്ളത്. നിരവധി പേരാണ് അവിടെ മരിച്ചുവീഴുന്നത്. അതിനാൽ, അറബ് രാജ്യങ്ങളുമായി ചർച്ച ചെയ്ത് അവരെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ ആരംഭിക്കും. ഈ സ്ഥലത്ത് അവർക്ക് സമാധാനത്തോടെ ജീവിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

