അമ്മയുടെ മരണത്തോടെ ഒറ്റപ്പെട്ടു പോകുമായിരുന്ന ആനക്കുട്ടിയെ മറ്റൊരു ആനക്കൂട്ടത്തോടൊപ്പം ചേര്‍ത്ത അനുഭവം പങ്കുവച്ച് ഐഎഎസ് ഉദ്യോഗസ്ഥ സുപ്രിയാ സാഹു. മാർച്ച് 3 നാണ് ബന്നാരിക്കടുത്തുള്ള സത്യമംഗലം കടുവാ സങ്കേതത്തിൽ നിർജലീകരണമൂലം അവശയായ അമ്മയാനയേയും രണ്ട് ആനക്കുട്ടികളേയും കണ്ടെത്തിയത്. മൂത്ത ആനകുട്ടിയെ അന്ന് തന്നെ മറ്റൊരു ആനക്കൂട്ടത്തോടൊപ്പം ചേര്‍ക്കാന്‍ കഴിഞ്ഞു. ശേഷം അമ്മയാനേയും രണ്ടാമത്തേ കുട്ടിയേയും ചികിത്സിക്കാന്‍ ആരംഭിച്ചു.
എന്നാൽ അമ്മയാന രക്ഷപെടാൻ സാധ്യതയില്ലെന്ന് വിദഗ്ദ വെറ്ററിനറി സംഘം അറിയിച്ചു. കുട്ടിയാന ഒറ്റപ്പെട്ടു പോകാതെയിരിക്കാനുള്ള പരിശ്രമമായിരുന്നു അടുത്തത്. രാത്രിയോടെ ഡ്രോണുകളുടെയും നൈറ്റ് വിഷന്‍ ക്യാമറകളുടെയും സഹായത്തോടെ ഒരു ആനക്കൂട്ടത്തെ കണ്ടെത്തി. പുതുതായി ചേരുന്ന ആനക്കുട്ടിയെ മുലയൂട്ടാന്‍ കഴിവുന്ന അമ്മമാര്‍ കൂട്ടത്തിലുണ്ടെന്ന് സംഘം കണ്ടെത്തിയിരുന്നു. ആദ്യം ഉദ്യോഗസ്ഥ സംഘത്തെ പിരിയാൻ കൂട്ടാക്കാതെ നിന്ന ആനകുട്ടിയെ ആനകൂട്ടത്തിലെ ഒരു അമ്മയാന വന്നു കൂട്ടികൊണ്ട് പോകുന്ന വൈകാരികമായ കാഴ്ച്ചയും സുപ്രിയാ സാഹു പങ്കുവെച്ചിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

