സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവൃത്തിസമയം ഇനി അരമണിക്കൂർ കൂടി നീട്ടും. ഈ മാറ്റം അടുത്ത ആഴ്ച മുതൽ നടപ്പിലാകും എന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.രാവിലെയും വൈകിട്ടും 15 മിനിറ്റ് വീതം കൂട്ടാനാണ് തീരുമാനം . ഇത് എല്ലാ സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ് (അംഗീകൃത) സ്‌കൂളുകൾക്കും ബാധകമാണ്. പുതിയ അക്കാദമിക് കലണ്ടർ ഉടൻ പ്രസിദ്ധീകരിക്കും.
കുട്ടികളുടെ കണക്കെടുപ്പ് നാളെ
സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ് (അംഗീകൃതം) സ്‌കൂളുകളിലെ 2025-26 അധ്യയന വർഷത്തിലെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനപ്പെടുത്തിയുള്ള കുട്ടികളുടെ കണക്കെടുപ്പ് നാളെ നടക്കും. വൈകിട്ട് 5 മണി വരെ കുട്ടികളുടെ എണ്ണം ശേഖരിക്കും.അതിനുശേഷം ഉണ്ടാകുന്ന കണക്കുകൾ നിർണയത്തിന് അനുവാദിക്കില്ല. കണക്കെടുപ്പിൽ എന്തെങ്കിലും അപാകത സംഭവിച്ചാൽ ഉത്തരവാദിത്വം പ്രധാനാധ്യാപകനായിരിക്കും. തിരിച്ചറിയൽ രേഖ ഉള്ള കുട്ടികളുടെ അടിസ്ഥാനത്തിലാവും തസ്തിക നിർണയം. ആധാർ ഇല്ലാത്തതിന്റെ പേരിൽ ആർക്കും പ്രവേശനം നിഷേധിക്കരുത് എന്നും മന്ത്രി പറഞ്ഞു