Headlines

ബിജെപി മുൻ വക്താവ് ആരതി സാതെ ബോംബെ ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

ബിജെപി മുൻ വക്താവായ ആരതി അരുൺ സാതെ ബോംബെ ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് അലോക് ആരാധെയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ആരതിയെ കൂടാതെ അജിത് കഡേതങ്കർ, സുശീൽ ഘോടേശ്വർ എന്നിവരും ജഡ്ജിമാരായി ചുമതലയേറ്റു.

ആരതിക്ക് ബിജെപി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മഹാരാഷ്ട്രയിലെ കോൺഗ്രസ് അവരുടെ നിയമനത്തിനെതിരെ രംഗത്തുവന്നിരുന്നു. എന്നാൽ, ആരതി 2024 ജനുവരിയിൽ പാർട്ടി വക്താവ് സ്ഥാനം രാജിവെച്ചതായി ബിജെപി വ്യക്തമാക്കി. 2023 ഫെബ്രുവരി മുതൽ 2024 ജനുവരി വരെയാണ് ആരതി ബിജെപി വക്താവായിരുന്നത്.

അഭിഭാഷകയെന്ന നിലയിൽ 20 വർഷത്തിലേറെ പരിചയസമ്പത്തുണ്ട് ആരതിക്ക്. വ്യക്തിപരവും തൊഴിൽപരവുമായ കാരണങ്ങളാലാണ് അവർ ബിജെപി വക്താവ് സ്ഥാനം രാജിവെച്ചത്.

Leave a Reply