Headlines

ദമ്മാം-ദമാസ്‌കസ് റൂട്ടിൽ നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിച്ച് ഫ്‌ലൈനാസ്

ഒക്ടോബർ മുതൽ ദമ്മാം-ദമാസ്‌കസ് റൂട്ടിൽ നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് സൗദി വിമാനക്കമ്പനിയായ ഫ്‌ലൈനാസ്. കമ്പനിയുടെ വിപുലീകരണത്തിന്റെ ഭാഗമായും സൗദി ഭരണകൂടത്തിന്റെ വ്യോമയാന, ടൂറിസം ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗവുമാണ് ഈ നീക്കം.ഒക്ടോബർ 3 മുതലാണ് ഫ്‌ലൈനാസ് സർവിസ് ആരംഭിക്കുന്നത്. ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും ദമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തെയും തമ്മിൽ ബന്ധിപ്പിച്ച് ആഴ്ചയിൽ മൂന്ന് സർവിസുകളാണ് ഫ്‌ലൈനാസ് നടത്തുക.

ഈ സർവിസ് ആരംഭിക്കുന്നതോടെ, റിയാദിനും ജിദ്ദയ്ക്കും ശേഷം സിറിയൻ തലസ്ഥാനവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന മൂന്നാമത്തെ സഊദി നഗരമായി ദമ്മാം മാറും. ഫ്‌ലൈനാസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, കോൾ സെന്റർ, ട്രാവൽ ഏജന്റുമാർ എന്നിവർ വഴി ടിക്കറ്റുകൾ ലഭ്യമാണ്.ദീർഘകാല ഇടവേളയ്ക്ക് ശേഷം ജൂൺ മാസത്തിൽ ദമാസ്‌കസിലേക്കുള്ള സർവിസുകൾ ഫ്‌ലൈനാസ് പുനരാരംഭിച്ചിരുന്നു. ദമ്മാം സർവിസ് കൂടി ആരംഭിക്കുന്നതോടെ സിറിയയിലേക്കുള്ള ഫ്‌ലൈനാസിന്റെ ആഴ്ചതോറുമുള്ള വിമാനങ്ങളുടെ എണ്ണം 17 ആയി ഉയരും.

Leave a Reply