കാനഡയിൽ വിമാനാപകടത്തിൽ മരിച്ച ശ്രീഹരിയുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും

കാനഡയിൽ പരിശീലന പറക്കലിനിടെയുണ്ടായ അപകടത്തിൽ മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ മൃതദേഹം ജൂലൈ 26-ന് കൊച്ചിയിലെത്തിക്കും. ജൂലൈ 25-ന് ടൊറന്റോയിൽ നിന്ന് ഡൽഹിയിലെത്തിക്കുന്ന മൃതദേഹം, പിറ്റേദിവസം രാവിലെ 8.10-ന് എയർ ഇന്ത്യ വിമാനത്തിൽ കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

ജൂലൈ എട്ടിനാണ് കാനഡയിലെ മാനിറ്റോബയിൽവെച്ച് ശ്രീഹരിയും കനേഡിയൻ സഹപാഠിയായ സാവന്ന മേ റോയിസും പറത്തിയ ചെറുവിമാനങ്ങൾ ആകാശത്തുവെച്ച് കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇരുവരെയും രക്ഷിക്കാൻ സാധിച്ചില്ല. കൊമേഴ്സ്യൽ ലൈസൻസിനായുള്ള പരിശീലനത്തിനിടെയാണ് ഈ ദാരുണമായ സംഭവം നടന്നത്.

Leave a Reply