Headlines

നിർമാതാക്കളുടെ സംഘടന തിരഞ്ഞെടുപ്പ്: സാന്ദ്ര തോമസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങി പ്രമുഖ നിർമാതാവ് സാന്ദ്ര തോമസ്. ഓഗസ്റ്റ് 14-നാണ് സംഘടനയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.

സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് നിലവിലെ ഭരണസമിതിയിൽപ്പെട്ട പ്രമുഖർക്കെതിരായ നിയമ നടപടിക്ക് പിന്നാലെയാണ് സംഘടനാതെരഞ്ഞടുപ്പിൽ മത്സരിക്കുന്ന സാന്ദ്രയുടെ പ്രഖ്യാപനം. സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും ഇന്ന് നാമനിർദേശ പത്രിക സമപ്പിക്കുമെന്നും സാന്ദ്ര പറഞ്ഞു.

പർദയണിഞ്ഞാണ് സാന്ദ്ര നാമ നിർദേശ പത്രിയുകയുമായി എത്തിയത്. ലൈംഗികാധിക്ഷേപത്തിനെതിരെയുള്ള പ്രതിഷേധമാണ് ഇത്തരമൊരു വസ്ത്രധാനണത്തിന് പിന്നിലെന്നും സാന്ദ്ര പറഞ്ഞു.

Leave a Reply