കുവൈത്തിൽ കനത്ത ചൂട്. നിലവിൽ പകലും രാത്രിയും കനത്ത ചൂടുള്ള ദിവസങ്ങളാണ്. വരുംദിവസങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് ഉയരുമെന്ന് കാലവാസ്ഥ കേന്ദ്രം മുന്നറിയിപ്പു നൽകി.
ചൊവ്വാഴ്ച റാബിയ മേഖലയിൽ 51 ഡിഗ്രി സെൽഷ്യസ് എന്ന ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു. ജഹ്റ, അബ്ദലി, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ 50 ഡിഗ്രി സെൽഷ്യസിലും താപനില എത്തി.
ശനിയാഴ്ച വരെ കനത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ചില പ്രദേശങ്ങളിൽ 50 മുതൽ 52 ഡിഗ്രി വരെ താപനില ഉയരുമെന്നാണ് സൂചന. തീരപ്രദേശങ്ങളിൽ താരതമ്യേന ഈർപ്പമുള്ള കാലാവസ്ഥയും അനുഭവപ്പെടും.

