കുതിരപ്പുറത്തേറി വിനായകൻ; ടോം ഇമ്മട്ടി ചിത്രം പെരുന്നാളിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

നടൻ വിനായകനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പെരുന്നാളി’ലെ വിനായകന്റെ ലുക്ക് പുറത്തുവന്നു. കുതിരപ്പുറത്തിരിക്കുന്ന വിനായകന്റെ വേറിട്ട ലുക്കാണ് പോസ്റ്ററിലുള്ളത്. ‘കളങ്കാവലി’നു ശേഷം വിനായകൻ നായകനാകുന്ന ഈ ചിത്രം ‘ക്രോവേന്മാരും സ്രാപ്പേൻമാരും’ എന്ന ടാഗ്‌ലൈനോടെയാണ് എത്തുന്നത്.

‘ഒരു മെക്സിക്കൻ അപാരത’, ‘ഗാംബ്ലർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ടോം ഇമ്മട്ടി ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, വിഷ്ണു ഗോവിന്ദ്, സാഗർ സൂര്യ, ജുനൈസ്, മോക്ഷ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സൂര്യഭാരതി ക്രിയേഷൻസ്, ജോളിവുഡ് മൂവീസ്, ഇമ്മട്ടി കമ്പനി എന്നിവയുടെ ബാനറിൽ മനോജ് കുമാർ കെ.പി, ജോളി ലോനപ്പൻ, ടോം ഇമ്മട്ടി എന്നിവർ ചേർന്നാണ് നിർമാണം.

വാഗമണ്ണിലെ ആദ്യഘട്ട ചിത്രീകരണം പൂർത്തിയാക്കിയ സിനിമ നിലവിൽ അവസാനഘട്ട ഷൂട്ടിംഗിലാണ്. 2026-ൽ ചിത്രം തിയേറ്ററുകളിലെത്തും. മണികണ്ഠൻ അയ്യപ്പ സംഗീതവും അരുൺ ചാലിൽ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. വിനായക് ശശികുമാറാണ് വരികൾ എഴുതുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply