അൻപത്തിനാലാം വാർഷികം ആഘോഷിക്കുന്ന യു എ ഇ ക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വ്യത്യസ്തമായ ഒരു ആഘോഷ രീതിയുമായി ഒരുകൂട്ടം പ്രവാസി മലയാളികൾ. ഷാർജ എമിറേറ്റിലൂടെ 54 കിലോമീറ്റർ ഓടിക്കൊണ്ടാണ് പോറ്റുന്ന നാടിനോടുള്ള ആദരവ് ഇവർ പ്രകടിപ്പിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം അറുപതോളം പേർ പങ്കെടുത്ത ഈ കൂട്ട ഓട്ടത്തിൽ പതിമൂന്നു പേര് 54 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കി. 21 , 10 ,5 എന്നീ വിവിധ ദൂരങ്ങൾ ഓടിക്കൊണ്ട് മറ്റുള്ളവരും പങ്കുചേർന്നു .ഈ നാട് തരുന്ന സുരക്ഷിതത്വവും സ്വതന്ത്രവും വളരെ വിലമതിച്ചതാണെന്നും അതിനുള്ള ആദര സൂചകമായിട്ടാണ് ഈ വ്യത്യസ്തമായ രീതി തെരെഞ്ഞെടുത്തതെന്നും സംഘാടകർ പറഞ്ഞു. യു എ ഇ യുടെ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞു സ്ത്രീകളും കുട്ടികളും ആഘോഷത്തിന്റെ മാറ്റ് കൂട്ടി. ആരോഗ്യപൂർണമായ ഒരു യുവതലമുറയെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെ കുട്ടികളെ ഓട്ടം, നീന്തൽ, സൈക്ലിംഗ് തുടങ്ങിയ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഷാർജ യൂണിവേഴ്സിറ്റി ട്രാക്ക് കേന്ദ്രീകരിച്ചു പരിശീലനം നൽകുകയും ചെയ്യുന്ന ഈ കൂട്ടായ്മ , കുട്ടികളെക്കൊണ്ട് കേക്ക് മുറിപ്പിച്ചാണ് ഈ വർഷത്തെ വാർഷിക പരിപാടികൾക്ക് തുടക്കം കുറിച്ചത്.ഓട്ടത്തിൽ പങ്കെടുത്ത കുട്ടികൾക്ക് മെഡലുകൾ വിതരണം ചെയ്യുകയും ചെയ്തു. യു എ ഇ യിലെ അറിയപ്പെടുന്ന ട്രയത്തെലോൺ ക്ലബ്ബായ കേരള റൈഡേഴ്സിലെ കൂടി അംഗങ്ങളാണ് ഈ ഓട്ടക്കാർ. ആഘോഷപരിപാടികൾക്ക് ഷാർജ ബുഹെയ്‌റ കോർണിഷ് സ്ട്രൈഡർസ് ലെ ഓട്ടക്കാരും അതിഥികളായി പങ്കെടുത്തു
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

