ആർ .ഷഹിനയുടെ പന്തീരാഴിയുടെ പ്രകാശനം ഷാർജ പുസ്തകമേളയിൽ

എഴുത്തുകാരിയും അഭിനേത്രിയുമായ അഡ്വ.ആർ ഷഹിനയുടെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം പന്തീരാഴി ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ച് പ്രകാശനം ചെയ്യും . 2025 നവംബർ 15 ശനിയാഴ്ച വൈകുന്നേരം 6.30 മണിക്ക് റൈറ്റേഴ്‌സ് ഫോറം ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര താരം സജിത മഠത്തിൽ എഴുത്തുകാരനും പ്രഭാഷകനുമായ ഇ കെ ദിനേശന് നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവ്വഹിക്കും . പ്രതാപൻ തായാട്ട് ആമുഖ ഭാഷണം നടത്തും .

സിറാജ് നായർ മോഡറേറ്റർ ആകുന്ന ചടങ്ങിൽ വെള്ളിയോടൻ പുസ്തക പരിചയം നടത്തും . സാദിഖ് കാവിൽ , ലവ്‌ലി നിസാർ , വൈ എ സാജിത എന്നിവർ ആശംസ പ്രസംഗവും ആർ ഷഹിന മറുപടി പ്രസംഗവും നടത്തും .


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply