Begin typing your search...

'പോർ തൊഴിൽ' ടീസർ പുറത്തുവിട്ടു

പോർ തൊഴിൽ ടീസർ പുറത്തുവിട്ടു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അശോക് സെൽവൻ, ശരത് കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഘ്നേഷ് രാജ സംവിധാനം ചെയ്ത പോർ തൊഴിൽ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. നിഖില വിമൽ ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഇ ഫോർ എക്സ്പെരിമെന്റ്സ്, എപ്രിയസ് സ്റ്റുഡിയോ എന്നിവയുമായി സഹകരിച്ച് പോർ തൊഴിൽ എന്ന ഒരു എഡ്ജ് ഓഫ് ദി സീറ്റ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിന്റെ റിലീസിലൂടെ അപ്ലാസ് എന്റർടൈൻമെന്റ് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു.

ഹംബിൾ പൊളിറ്റീഷ്യൻ നോഗ്രാജ് (കന്നഡ), വധം (തമിഴ്), കുരുതി കാലം (തമിഴ്), ഇരു ധുരുവം (തമിഴ്) എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ പരമ്പരകൾ കണ്ടന്റ് സ്റ്റുഡിയോ നേരത്തെ നിർമിച്ചിട്ടുണ്ട്. 'ലില്ലി' യ്ക്കും ശേഷം ഇ ഫോർ എക്സ്പെരിമെന്റ്സ് നിർമിക്കുന്ന ചിത്രമാണ് 'പോർ തൊഴിൽ'.

എല്ലാ ദക്ഷിണേന്ത്യൻ വിപണികളിലും വൈവിധ്യമാർന്ന ഉള്ളടക്ക സ്ലേറ്റ് നിർമിക്കുന്നതിനുള്ള ശക്തമായ പ്രതിബദ്ധതയോടെ, വിവിധ ഭാഷകളിലുടനീളം നിരവധി സിനിമകളും പ്രീമിയം സീരീസുകളും സൃഷ്ടിക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കുന്ന അപ്ലാസ് എന്റർടൈൻമെന്റിന്റെ ചിത്രം ജൂൺ ഒമ്പതിന് പ്രദർശനത്തിനെത്തും.

WEB DESK
Next Story
Share it