Begin typing your search...

സിനിമയിലെ ആരുമായും സൗഹൃദമില്ല: മധുബാല

സിനിമയിലെ ആരുമായും സൗഹൃദമില്ല: മധുബാല
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലയാളികള്‍ക്കും പ്രിയതാരമാണ് മധുബാല. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളോടൊപ്പം മധുബാല കൈകാര്യം ചെയ്ത കഥാപാത്രങ്ങള്‍ ഒരിക്കലും മറക്കാനാവില്ല. അടുത്തിടെ സിനിമയിലെ സൗഹൃദങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു.

സിനിമയില്‍നിന്നു പിന്‍മാറിയശേഷം താന്‍ സിനിമാലോകത്തെ സൗഹൃദം ഉപേക്ഷിച്ചിരുന്നുവെന്ന് മധുബാല പറഞ്ഞു. പന്ത്രണ്ടു വര്‍ഷമായി അവരുമായി എന്റെ ബന്ധം നിലച്ചു. കാരണം സിനിമാരംഗം വിടാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. ഇന്‍ഡസ്ട്രിയിലുള്ളവരുമായി കോണ്‍ടാക്ട് വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ആ തീരുമാനത്തില്‍ ഞാന്‍ അഭിമാനിക്കുന്നില്ല.

എനിക്ക് മതിയായി, ഇന്‍ഡസ്ട്രിയില്‍നിന്ന് പുറത്തുപോകണം എന്ന ചിന്തയായിരുന്നു മനസില്‍. അങ്ങനെയാണ് സിനിമാരംഗം വിടുന്നത്. പക്ഷെ ഇന്ന് എല്ലാവരിലേക്കും തിരിച്ചു വന്നു. രവീണയോടും ശില്‍പ്പയോടുമൊപ്പം പാര്‍ട്ടി ചെയ്തു. പല പരിപാടികളിലും ഞങ്ങള്‍ ഒത്തുചേരുന്നു. ഞങ്ങളെല്ലാവരും വളര്‍ന്നു. വിവാഹം ചെയ്ത് മക്കളുമായി. ഒപ്പം അഭിനയിച്ച ഹീറോകളുമായി ഇപ്പോള്‍ സൗഹൃദമില്ല. വിവാഹശേഷം വ്യക്തിജീവിതത്തിലെ തിരക്കുകളിലേക്ക് നീങ്ങിയെന്നും മധുബാല പറഞ്ഞു.

WEB DESK
Next Story
Share it