‘എം.ടി- കാലത്തിന്റെ സുകൃതം’ ചിരന്തന സ്റ്റാളിൽ

നാൽപ്പത്തിനാലാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കുന്ന ചിരന്തനയുടെ പബ്ലിക്കേഷൻ സ്റ്റാളിൽ പുതിയ ഇരുന്നൂറോളം പുതിയ പുസ്തകങ്ങൾ ലഭ്യമാകും . എം.ടി. കാലത്തിന്റെ സുകൃതം എന്ന പുസ്തകമാണു ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതെന്ന് ചിരന്തന പ്രസിഡൻ്റ് പുന്നക്കൻ മുഹമ്മദലി പറഞ്ഞു . ഡോ. ഉമർ തറമേൽ ആണു പുസ്തകത്തിൻ്റെ എഡിറ്റർ . എം. ടി ജീവിച്ച കാലത്തെയും പിന്തുടർന്നുപോന്ന കലാ – സാഹിത്യ -സാംസ്‌കാരിക ആശയങ്ങളെയും ഏതാണ്ട് പ്രാതിനിധ്യ സ്വഭാവത്തോടെ ക്രമീകരിച്ചതാണ് ‘എം ടി- കാലത്തിന്റെ സുകൃതം’ എന്ന പുസ്തകം. എം ടി യെ ക്കുറിച്ചുള്ള വിലപ്പെട്ട സ്മരണകൾ,സാഹിത്യ വിശകലനം,സിനിമാ പഠനം,പത്രാധിപത്യമുദ്രകൾ ,എം ടി യുടെ സാമൂഹിക-സാംസ്‌കാരിക ഇടപെടൽ എന്നിവകളെ മുൻനിർത്തി മലയാളത്തിലെ വിഖ്യാതരായ എഴുത്തുകാരുടെ വ്യവഹാരങ്ങൾ ആണ് ഈ കൃതിനിറയെ. സമകാലിക സാഹിത്യം, എം.ടിയുടെ വ്യക്തിത്വം, കലാദർശനം തുടങ്ങിയവയിലേക്ക് കൂടുതൽ വെളിച്ചംവീശുന്നു, ഇവയൊക്കെ എം ടി യെക്കുറിച്ച് നാമിതുവരെ സ്വാoശീകരിച്ച വ്യവഹാര ബോധ്യങ്ങളെ കൂടുതൽ നവീകരിക്കുകയും ബഹുമുഖമായ കാഴ്ചകളോടെ അവതരിപ്പിക്കികയും ചെയ്യുന്നു. പുസ്തകമേള ആരംഭിക്കുന്ന നവംബർ 5 നു വൈകുന്നേരം 5 മണിക്ക് പുസ്തകത്തിൻ്റെ പ്രകാശനം നടക്കും . ഹാള്‍ നമ്പര്‍ 7-ലെ ZE – 2 സ്റ്റാളിലാണു ചിരന്തന പ്രവർത്തിക്കുക .


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply