യു എ ഇ മലയാളികൾക്ക് വയലാർ ഗാനാലാപന മത്സരം

ചിന്ത പബ്ലിക്കേഷൻസും മാസും സംയുക്തമായി സംഘടിപ്പിക്കുന്ന മാസ് ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ഭാഗമായി യു എ ഇ മലയാളികൾക്കായി വയലാർ ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു .വിപ്ലവകവിയായ വയലാർ രാമവർമ്മയുടെ അൻപതാം ചരമവാർഷികത്തോടനുബന്ധിച്ചാണു , വയലാർ ട്രസ്റ്റുമായി സഹകരിച്ച് മത്സരം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു .

നിയമാവലി –

  1. മത്സരത്തിൽ പങ്കെടുക്കുന്നവർ 18 വയസിന് മുകളിൽ പ്രായമുള്ളവർ ആയിരിക്കണം,
  2. ⁠പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വയലാർ രചിച്ച രണ്ട് ഗാനങ്ങൾ (with karaoke) പാടി വീഡിയോ രൂപത്തിൽ അയക്കണം
  3. 050 937 7174 / 056 4456830 എന്നീ വാട്സാപ്പ് നമ്പറുകളിലേക്ക് ഒക്റ്റോബര്‍ 15 നു മുന്നെ വീഡിയോകള്‍ അയക്കണം. പേര്, പ്രായം, താമസിക്കുന്ന എമിരേറ്റ് എന്നിങ്ങനെ വിവരങ്ങള് അതേ വാട്സാപ്പ് നമ്പരുകളിലേക്ക് അയക്കുക.
  4. ⁠ലഭിക്കുന്ന എൻട്രികളിൽ നിന്ന് 8 ഗായകരെ ഓഡിഷൻ അടിസ്ഥാനത്തിൽ അന്തിമ മത്സരത്തിനായി തിരഞ്ഞെടുക്കും.
  5. ⁠അന്തിമ മത്സരം ലൈവ് ഓർകസ്ട്രയോടൊപ്പം ആയിരിക്കും.
  6. ⁠മത്സരം ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ, 2025 ഒക്ടോബർ 25-ാം തീയതി വൈകിട്ട് നടത്തപ്പെടും.
  7. ⁠വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
  8. ⁠വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകും.
  9. ⁠ഫൈനൽ റൗണ്ടിൽ എത്തുന്ന മത്സരാർത്ഥികൾക്ക് വയലാർ ട്രസ്റ്റും മാസും സർട്ടിഫിക്കറ്റുകൾ നൽകും

കൂടുതൽ വിവരങ്ങൾക്ക് 050 937 7174 / 056 4456830 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു .


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply