സഹപ്രവർത്തകയുടെ കണ്ണീരിന് ഒരു വിലയുമില്ലേ?; ‘അമ്മ’യുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി മല്ലിക സുകുമാരൻ

നടി ആക്രമിക്കപ്പെട്ട കേസിൻ്റെ അതിജീവിത സ്വന്തം അനുഭവം തുറന്നുപറഞ്ഞതിന് പിന്നാലെ, താരസംഘടനയായ ‘അമ്മ’ ഐ.എഫ്.എഫ്.കെ. ഡെലിഗേറ്റുകൾക്കായി പാർട്ടി സംഘടിപ്പിച്ചതിൽ രൂക്ഷ വിമർശനവുമായി നടി മല്ലിക സുകുമാരൻ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മല്ലിക, ‘അമ്മ’ നേതൃത്വത്തിൻ്റെ നടപടിയെ ചോദ്യം ചെയ്തത്. അതിജീവിത താൻ അനുഭവിച്ച മനോവിഷമം സ്വന്തം പേരിൽ തുറന്നെഴുതിയതിന് തൊട്ടടുത്ത ദിവസമാണ് ‘അമ്മ’യുടെ ഭാഗത്തുനിന്ന് ഇത്തരം ഒരു ആഘോഷം ഉണ്ടായതെന്ന് മല്ലിക ചൂണ്ടിക്കാട്ടി.

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ…

സത്യമാണ്…നീതിന്യായ വ്യവസ്ഥിതിയും ഈ സമൂഹവും അതിജീവിത എന്ന് വിളിച്ചു…. സ്വയം അതിജീവിതയായി എട്ടു വർഷക്കാലം വിധവയായ അമ്മയെ സമാധാനിപ്പിച്ചു ജീവിച്ചു കാണിച്ചു….

ഇന്നലെ ആദ്യമായി ഞാനാണ് അതിജീവിത എന്ന് പറഞ്ഞു സ്വന്തം പേരിൽ ഒരു മനോവിഷമം തുറന്നെഴുതി ….

ഞങ്ങൾ ഞങ്ങളുടെ Collegue ന് വേണ്ടി ഒറ്റക്കെട്ടായി നിൽക്കും എന്ന് കൊട്ടിഘോഷിച്ച സ്ത്രീകൾ ഭരിക്കുന്ന സംഘടന എന്താണ് കാണിച്ചത്….

ഒപ്പമുള്ള സഹപ്രവർത്തകയുടെ കണ്ണുനീരിന് ഇവർക്ക് ഒരു വിലയുമില്ലേ….?

“അമ്മ”യുടെ ചരിത്രം തിരുത്തിക്കുറിക്കാൻ film festival delegates ന് party കൊടുക്കണം പോലും…ഇതാണോ സംഘടനയുടെ charity…? മന്ത്രിയുടെ സമ്മതം വാങ്ങി budget വരെ അംഗീകരിച്ചു എന്നാണ് വാർത്ത….എന്തു വേണമെങ്കിലും ആയിക്കോട്ടെ…. ഇന്നു തന്നെ വേണമായിരുന്നോ…????

അമ്മയിലെ സഹോദരന്മാർക്കെങ്കിലും ഒന്നു പറഞ്ഞു കൊടുക്കാമായിരുന്നു ഈ സ്ത്രീ ഭരണകൂടത്തോട്…കാര്യങ്ങള് പറയുന്നവരെ അകറ്റി നിർത്തി , ഉള്ള വില കളയാതെ നോക്കുക…

കാലം മാറി….കഥ മാറി…ഒരു കൊച്ചു മിടുക്കനെ ചേർത്ത് നിർത്തി ചോദിച്ച ചോദ്യത്തിന് വാത്സല്യത്തോടെ മറുപടി നൽകിയ പ്രധാനമന്ത്രിയെ വരെ നാം കണ്ടു….

വീണ്ടും പറയുന്നു…

“ആവതും പെണ്ണാലെ … അഴിവതും പെണ്ണാലെ ….


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply