മലയാളം മിഷൻ ദുബായ് ചാപ്റ്റർ വാർഷിക ജനറൽ കൗൺസിൽ യോഗത്തിൽ പുതിയ കമ്മിറ്റി രൂപീകരണം ബ്രൈറ്റ് റൈഡേഴ്‌സ് സ്കൂൾ ദുബായിൽ വച്ച് നടത്തി. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാകട യോഗം ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് അംബുജം സതീഷ് അധ്യക്ഷതവഹിച്ച പരിപാടിയിൽ നോർക്ക ഡയറക്ടർ ഓ.വി. മുസ്തഫ, പ്രവാസ ക്ഷേമ ബോർഡ് ഡയറക്ടർ എൻ .കെ.കുഞ്ഞഹമ്മദ് ലോക കേരളം സഭ അംഗങ്ങൾ ആയ പ്രദീപ് തോപ്പിൽ , സർഗ്ഗ റോയ് , ഓർമ മേഖല പ്രസിഡന്റ് ഷോൺ യുവ കല സാഹിതി യു എ ഇ പ്രസിഡന്റ് സുഭാഷ് ദാസ് , മലയാളം മിഷൻ ദുബായ് ആദ്യ കോഓർഡിനേറ്റർ കെ വി സജീവൻ എന്നിവരും മറ്റു ഭാരവാഹികളും എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപകർക്കുള്ള ബാഡ്ജ് വിതരണം ഓ വി മുസ്തഫ യും എൻ .കെ.കുഞ്ഞഹമ്മദ് ചേർന്ന് നിർവഹിച്ചു പുതിയ ഭാരവാഹികൾ അടക്കം 31 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും യോഗം തിരഞ്ഞെടുത്തു .

പുതിയ ഭാരവാഹികൾ ആയി ചെയർമാൻ : വിനോദ് നമ്പ്യാർ,
വിദഗ്ധ സമിതി ചെയർപേഴ്സൺ : അംബു സതീഷ്, പ്രസിഡന്റ് : ജോജു പുതിയാണ്ടി, വൈസ് പ്രസിഡന്റ് : സർഗ്ഗ റോയ്, സെക്രട്ടറി : ദിലീപ് സി എൻ എൻ, ജോയിന്റ് സെക്രട്ടറി : സുനിൽ ആറാട്ടുകടവ്, കൺവീനർ : സ്മിത മേനോൻ, ജോയിന്റ്കൺവീനേഴ്‌സ് : പ്രിയ ദീപു, സംഗീത സുമിത്, ഐ ടി കോർഡിനേറ്റർ : നജീബ്, ട്രെഷറർ : മുരളി എം പി എന്നിവരെ തിരഞ്ഞെടുത്തു
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

