കെഎം അബ്ബാസിന്റെ നാടേ നഗരമേ പ്രകാശിതമായി

എഴുത്തുകാരനും യു എ ഇ യിലെ മുതിർന്ന മാധ്യമപ്രവര്‍ത്തകനുമായ കെ.എം അബ്ബാസിന്റെ പുതിയ കഥാസമാഹാരം നാടേ നഗരമേ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. ശനിയാഴ്ച വൈകീട്ട് എക്‌സ്‌പോ സെന്ററിലെ റൈറ്റേഴ്‌സ് ഫോറത്തില്‍ നടന്ന ചടങ്ങില്‍ കവി ശൈലന്‍ ഒയാസിസ് കെമിക്കല്‍സ് എംഡി വേണുഗോപാല്‍ മേനോന് നല്‍കിയാണ് പ്രകാശനം ചെയ്തത്. പിപി ശശീന്ദ്രന്‍, പ്രതാപന്‍ തായാട്ട്, സി.പി ജലീല്‍, ഷീലാ പോള്‍ തുടങ്ങിയവര്‍ ആശംസിച്ചു. ‘നാടിന്റെയും നഗരത്തിന്റെയും വൈവിധ്യതയും വൈജാത്യങ്ങളും അവതരിപ്പിക്കാനുള്ള ശ്രമമാണ് പുതിയ പുസ്തകത്തിലെ കഥകളെന്ന് കെ.എം അബ്ബാസ് പറഞ്ഞു. സാദിഖ് കാവില്‍, ശബീന നജീബ്, മുരളി മംഗലത്ത്, സിഎന്‍എന്‍ ദിലീപ് തുടങ്ങിയവര്‍ സംബന്ധിച്ചു. വനിതാ വിനോദ് സ്വാഗതം പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply