ദുബായിൽ അടുത്ത മാസം നടക്കുന്ന കേരളോത്സവം 2025-ന്റെ ലോഗോ പ്രകാശനം ഇരവിപുരം എം.എൽ.എ എം. നൗഷാദ് നിർവഹിച്ചു. ചടങ്ങിൽ കേരളോത്സവം സംഘാടക സമിതി ഭാരവാഹികൾ, ഓർമ സെൻട്രൽ കമ്മിറ്റി അംഗങ്ങൾ, വിവിധ വാണിജ്യ സ്ഥാപനങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിലെ പ്രമുഖ മ്യൂസിക് ബ്രാൻഡ് മസാല കോഫിയുടെ സംഗീത പരിപാടി, രാജേഷ് ചേർത്തലയുടെ നേതൃത്വത്തിലുള്ള ഫ്യൂഷൻ, മെഗാ തിരുവാതിര തുടങ്ങിയവ ആദ്യ ദിനത്തിൽ അരങ്ങേറും. രണ്ടാം ദിനത്തിൽ പ്രശസ്ത ഗായകർ വിധു പ്രതാപും രമ്യ നമ്പീശനും നയിക്കുന്ന മ്യൂസിക് ഷോ, മെഗാ വാദ്യമേളം ഉൾപ്പെടെ നിരവധി കലാ പരിപാടികളും ഉണ്ടാകും.
രുചികരമായ വിവിധ ഭക്ഷണ സ്റ്റാളുകൾ, കേരളത്തിന്റെ തനിമ പ്രതിഫലിപ്പിക്കുന്ന നാടൻ കലാരൂപങ്ങൾ ഉൾപ്പടെയുള്ള ഉത്സവാന്തരീക്ഷം എന്നിവയുമായി ഡിസംബർ 1, 2 തീയതികളിൽ ദുബായ് ഖിസൈസിലെ അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ കേരളോത്സവം അരങ്ങേറും. കേരളത്തിലും യുഎഇയിലുമുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ഈ മഹോത്സവത്തിൽ ഏകദേശം ഒരു ലക്ഷം പേരെ പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

