കാൽ നൂറ്റാണ്ടായി റിയാദിൽ പ്രവാസം നയിക്കുന്ന ഉളിയിൽ സ്വദേശി സുബൈദ കോമ്പിൽ എഴുതിയ ‘കാട്ടുനെല്ലിക്ക’ എന്ന കഥാ സമാഹാരം യുഎ ഇ എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ ഡോക്ടർ മറിയം ഷിനാസി ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ സന്ധ്യ രഘു കുമാർ പുസ്തകം ഏറ്റുവാങ്ങി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ രഹന ഖാലിദ് പുസ്തക പരിചയം നടത്തി. ഹരിതം ബുക്സ് എം ഡി പ്രതാപൻ തയാട്ട് അദ്ധ്യക്ഷത വഹിച്ചു. റെജി അബ്ദുള്ള, എൻ എൻ അബ്‌ദുൾ ഗഫൂർ, അംന തസ്‌കിയ, അഷ്‌റഫ് ബഷീർ ഉളിയിൽ, എന്നിവർ ആശംസകൾ അർപ്പിച്ചു. ഹരിതം ബുക്സ് കോഴിക്കോട് ആണ് പ്രസാധകർ. അഡ്വ :പ്രവീൺ കുമാർ അവതാരകനായിരുന്നു. എഴുത്തുകാരി സുബൈദ കോമ്പിൽ മറുപടി പ്രസംഗം നടത്തി

Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

