2025-ലെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ താരങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങൾ പുതുമുഖ താരങ്ങളായ അഹാൻ പാണ്ഡേയും അനീറ്റ് പദ്ദയും സ്വന്തമാക്കി. പ്രശസ്ത ചലച്ചിത്ര ഡാറ്റാബേസ് പ്ലാറ്റ്‌ഫോമായ ഐ.എം.ഡി.ബി. (IMDb) ആണ് ഈ പട്ടിക പുറത്തുവിട്ടത്. യഷ് രാജ് ഫിലിംസ് നിർമ്മിച്ച ‘സെയ്യാര’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയാണ് അഹാനും അനീറ്റും അവതരിപ്പിച്ചത്.
ആദ്യ ചിത്രത്തിലൂടെ തന്നെ ജനപ്രിയ താരങ്ങളിൽ ഒന്നാമനാകാൻ കഴിഞ്ഞത് സ്വപ്നതുല്യമാണെന്ന് അഹാൻ പാണ്ഡേ പ്രതികരിച്ചു. ‘സെയ്യാര’യുടെ സംവിധായകൻ മോഹിത് സൂരിയും ജനപ്രിയ താരങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
പട്ടികയിൽ മൂന്നാം സ്ഥാനത്ത് ബോളിവുഡ് താരം ആമിർ ഖാനാണ്. ഇഷാൻ ഖട്ടർ, ലക്ഷ്യ എന്നിവർക്കെല്ലാം പിന്നിലായി ആറാം സ്ഥാനത്താണ് നടി രശ്മിക മന്ദാന ഇടം നേടിയത്. തൊട്ടുതാഴെ, മലയാളികളുടെ പ്രിയതാരമായ കല്യാണി പ്രിയദർശനും പത്തുപേരുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. തൃപ്തി ദിമ്രി, രുക്മണി വസന്ത്, ഋഷഭ് ഷെട്ടി എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റ് താരങ്ങൾ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

