ജഹാംഗീർ ഇളയേടത്തിന്റെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം

44-മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്സ് ഫോറത്തിൽ വെച്ച് എഴുത്തുകാരൻ ജഹാംഗീർ ഇളയേടത്തിന്റെ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം നടന്നു.
കളം നിറഞ്ഞൊഴുകി തനുശ്രീ എന്ന ബാഷോ ബുക്സ് പ്രസിദ്ധീകരിച്ച മലയാള ചെറുകഥാ സമാഹാരം സിനിമ സംവിധായകൻ തമർ, കവി അനൂപ് ചന്ദ്രന് നൽകി നിർവ്വഹിച്ചു.

അലുംനി പോർട്ടൽ എന്ന ഐവറി ബുക്സ് പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ചെറുകഥാ സമാഹാരം ചരിത്രകാരൻ കെ. കെ. എൻ. കുറുപ്പുസാർ പ്രശസ്ത എഴുത്തുകാരൻ അർഷാദ് ബത്തേരിക്ക് നൽകി നിർവ്വഹിച്ചു. ചടങ്ങിൽ എഴുത്തുകാരൻ ഷാജി ഹനീഫ്, പെർഫ്യൂം ഡിസൈനർ ഫൈസൽ സി. പി. തുടങ്ങി ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply