യുഎഇ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി . ഒക്ടോബര്‍ 12 ന് ഞായറാഴ്ച അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനിലാണ് ഓണാഘോഷം. കേരളത്തില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉള്‍പ്പടെ, ഇത്രയധികം യു.ഡി.എഫ് നേതാക്കള്‍ പങ്കെടുക്കുന്ന ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും ആദ്യത്തെ ഗംഭീര ഓണാഘോഷമാകും ഇതെന്ന് ഇന്‍കാസ് യുഎഇ ഭാരവാഹികള്‍, ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യുഎഇയിലെ ഇന്‍കാസിന്റെ എട്ട് സ്റ്റേറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍, വിളംബര യാത്രകള്‍ പൂര്‍ത്തിയായി. യുഎഇയിലെ ഏഴ് എമിറേറ്റുകളിലും അലൈനിലുമാണു ഓണ വിളംബരം നടന്നത്.
കെപിസിസി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് എം എല്‍ എ, കെപിസിസി അധ്യക്ഷന്‍ എന്ന പദവിയില്‍ ,ആദ്യമായി യുഎഇയില്‍ പങ്കെടുക്കുന്ന പൊതു പരിപാടിയാണിത്. കൂടാതെ, കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡണ്ടും ആഭ്യന്തര മന്ത്രിയും ആയിരുന്ന രമേശ് ചെന്നിത്തല, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങൾ , യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, കെപിസിസി മുന്‍ പ്രസിഡണ്ടുമാരായ കെ സുധാകരന്‍ എംപി, എം എം ഹസ്സന്‍, കെ മുരളീധരന്‍, എറണാകുളം എം പി ഹൈബി ഈഡന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി എം ലിജു, രാഷ്ട്രീയകാര്യ സമിതി അംഗം എന്‍ സുബ്രമണ്യന്‍, അന്‍വര്‍ സാദത്ത് എം എല്‍ എ, മോന്‍സ് ജോസഫ് എം എല്‍ എ, കെപിസിസി വൈസ് പ്രസിഡണ്ട് വി പി സജീന്ദ്രന്‍, കെപിസിസി ജനറല്‍ സെക്രട്ടറി എം എം നസീര്‍, കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുത്തലിബ്, ഒഐസിസി-ഇന്‍കാസ് ഗ്‌ളോബല്‍ കോര്‍ഡിനേറ്റര്‍ മഹാദേവന്‍ വാഴശേരില്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കും.
രാവിലെ ഒമ്പത് മുതല്‍ പതിനൊന്ന് വരെ അത്തപ്പൂക്കള മത്സരം നടക്കും. തുടര്‍ന്ന് രാവിലെ 11 മുതല്‍ മൂന്നു വരെ തിരുവാതിരിക്കളി മത്സരം അരങ്ങേറും. ഇന്‍കാസിന്റെ എട്ട് സ്റ്റേറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ മത്സരങ്ങള്‍ നടക്കും. ഉച്ചയോടെ ആയിരങ്ങള്‍ക്ക് വിഭമസമൃദ്ധമായ ഓണസദ്യ ഒരുക്കും. വാദ്യമേളത്തോടെ കേരളത്തിന്റെ കലാ-സാംസ്‌കാരിക-പൈതൃകം വിളിച്ചറിയിക്കുന്ന ഗംഭീര ഘോഷയാത്ര ഉച്ചക്കഴിഞ്ഞ് മൂന്നിന് തുടങ്ങും. പൊതുസമ്മേളനം മൂന്നരയ്ക്കും ആരംഭിക്കും. ഇതില്‍ മുഴുവന്‍ യുഡിഎഫ് നേതാക്കളും സംബന്ധിക്കും. രാത്രി ഏഴിന് നടനും ഗായകനുമായ സിദ്ധാര്‍ത്ഥ് മേനോന്‍ നയിക്കുന്ന സംഗീത പരിപാടിയും നടക്കുമെന്ന് ഭാരാവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യു.എ.ഇ ഇൻകാസ് പ്രസിഡണ്ട് സുനിൽ അസീസ്, ജനറൽ സെക്രട്ടറി എസ്. മുഹമ്മദ് ജാബിർ , ട്രഷറർ ബിജു എബ്രാഹം, ഓണം ജനറൽ കൺവീനർ സി.എ ബിജു , ഭാരവാഹികളായ ഷാജി പരേത്, ഷാജി ഷംസുദ്ധീൻ , ഷിജി അന്ന ജോസഫ്, സിന്ധു മോഹൻ, ബി. എ നാസർ, റഫീഖ് മട്ടന്നൂർ, അഹമ്മദ് ഷിബിലി , ഹിദായുത്തുള്ള ,ടൈറ്റസ് പുല്ലൂരാൻ , അനന്തൻ കണ്ണൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

