Begin typing your search...

ഇഷ്ടം തുറന്നുപറഞ്ഞ് ഗുല്‍ഷന്‍; പ്രതികരിക്കാതെ സായ് പല്ലവി

ഇഷ്ടം തുറന്നുപറഞ്ഞ് ഗുല്‍ഷന്‍; പ്രതികരിക്കാതെ സായ് പല്ലവി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് സായ് പല്ലവി. പ്രേമം എന്ന മലയാള സിനിമയിലെ മലര്‍ മിസ് പ്രേക്ഷകര്‍ ഏറ്റുവാങ്ങിയ താരത്തിന്റെ കഥാപാത്രമാണ്. തെലുങ്കിലും തമിഴിലുമെല്ലാം തിളങ്ങുന്നതാരമാണിന്ന് സായ് പല്ലവി. തന്റെ വ്യക്തിജീവിതം സ്വകാര്യമാക്കി വയ്ക്കാന്‍ ആഗ്രഹിക്കുന്ന താരമാണ് സായ് പല്ലവി. അതുകൊണ്ട് തന്നെ വെള്ളിത്തിരയ്ക്കു പുറത്തുള്ള താരത്തിന്റെ ജീവിതം വാര്‍ത്തകളില്‍ ഇടംപിടിക്കാറില്ല.

ഇപ്പോഴിതാ സായ് പല്ലവിയോടുള്ള ഇഷ്ടം തുറന്നുപറഞ്ഞിരിക്കുകയാണ് ഒരു നടന്‍. ബോളിവുഡിലെ മിന്നും താരമായ ഗുല്‍ഷന്‍ ദേവയ്യയാണ് സായ് പല്ലവിയോടുള്ള ഇഷ്ടം തുറന്നു പറഞ്ഞത്. ഒരഭിമുഖത്തിലാണ് താരം മനസ് തുറന്നത്. എനിക്ക് സായ് പല്ലവിയോട് അതിയായ ക്രഷ് ഉണ്ട്. കുറച്ച് നാളായി ഇതിങ്ങനെ പോകുന്നു. എന്റെ പക്കല്‍ അവരുടെ നമ്പറുമുണ്ട്. പക്ഷേ അവരെ സമീപിക്കാനുള്ള ധൈര്യമില്ല.

അവര്‍ ഗംഭീര നടിയും നര്‍ത്തകിയുമാണ്. ഇതൊരു ക്രഷ് മാത്രമാണെന്ന് കരുതുന്നു. അതില്‍ കൂടുതലൊന്നുമില്ല. ചിലപ്പോഴൊക്കെ അവരോടു മോഹം തോന്നും. അവര്‍ വളരെ നല്ല നടിയാണ്. ജീവിതത്തില്‍ എന്നെങ്കിലും ഒരുനാള്‍ അവരുടെ കൂടെ അഭിനയിക്കാന്‍ സാധിക്കുമായിരിക്കും. അങ്ങനെ സംഭവിച്ചാല്‍ ഞാന്‍ ഒരുപാട് സന്തോഷിക്കും. ബാക്കി എനിക്കറിയില്ല. ഒന്നും നടന്നില്ലെങ്കില്‍ ഞാനെന്ത് ചെയ്യാനാണ്. നടക്കണമെന്നുണ്ടെങ്കില്‍ നടക്കും. നടക്കില്ല എന്നാണെങ്കില്‍ നടക്കില്ല. പക്ഷേ നല്ലൊരു നടിക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചാല്‍ അത് നല്ലതാണ്. എന്നാല്‍, ഗുല്‍ഷനില്‍നിന്നുള്ള വാക്കുകളോട് സായ് പല്ലവി ഇതുവരെ പ്രതികരിച്ചിട്ടില്ല.

WEB DESK
Next Story
Share it