‘എല്‍ക്കാനയുടെ ഹന്ന’പ്രകാശനം ചെയ്‌തു

ഷാര്‍ജ അന്താരാഷ്ട്ര പുസ്‌തകോത്സവത്തില്‍ സുമിന്‍ ജോയിയുടെ രണ്ടാമത്തെ പുസ്‌തകമായ ‘എല്‍ക്കാനയുടെ ഹന്ന’ എന്ന കഥാസമാഹാരം സാഹിത്യകാരനും ഡോക്യുമെന്ററി സംവിധായകനുമായ താഹ മാടായി റേഡിയോ അവതാരകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടിലിന്‌ നല്‍കി പ്രകാശനം ചെയ്‌തു.
റൈറ്റേഴ്സ് ഫോറത്തിലെ നിറഞ്ഞ സദസ്സിന് അജിത്ത്‌ വള്ളോലി പുസ്‌തകത്തെ പരിചയപ്പെടുത്തി. എഴുത്തുകാരനും മലയാള അദ്ധ്യാപകനുമായ കെ.രഘുനന്ദനന്‍ അവതാരകനായി. ഫിറോസ് അബ്ദുള്ള സ്‌മിത പ്രമോദ്‌,ശൈലന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.സുഭാഷ്‌ ജോസഫ്‌ ,സന്ദീപ്.കെ വള്ളിക്കുന്ന് എന്നിവര്‍ സംബന്ധിച്ചു.പ്രവാസിയായ സുമിൻ ജോയ് തൻെറ ജീവിതാനുഭവങ്ങള്‍ കോര്‍ത്തിണക്കി എഴുതിയ 14 കഥകളടങ്ങിയ സമാഹാരമായ ‘എല്‍ക്കാനയുടെ ഹന്ന’
പ്രസിദ്ധീകരിച്ചത്‌ ഒലീവ്‌ പബ്‌ളിക്കേഷനാണ്‌.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply