ദുബായിൽ നാളെ ഗ്രാമോത്സവം

യു എ ഇ യിലെ ഗുരുവായൂർ നിവാസികളുടെ കൂട്ടായ്മമായ ഗ്രാൻമ ഗുരുവായൂർ ഒരുക്കുന്ന ‘ഗ്രാമോത്സവം സീസൺ 5’ നാളെ ദുബായിൽ നടക്കും . ഉച്ചയ്ക്ക് ശേഷം 3.30 മുതൽ ദുബായ് – ഖിസൈസ് ക്രെസെൻ്റ് ഇംഗ്ലീഷ് ഹൈസ്കൂളിലാണ് ഗ്രാമോത്സവം സംഘടിപ്പിക്കുന്നത്.

താളമേളങ്ങളുടെയും തനതു കലാരൂപങ്ങളുടെയും അകമ്പടിയിൽ തട്ടുകടകളും നാട്ടിൻപുറക്കാഴ്ചകളും ഒരുക്കിയ ഈ ഉത്സവാഘോഷത്തിൻ്റെ ഉദ്ഘാടനം എൻ.കെ.അക്ബർ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ കെ.രാധാകൃഷ്ണൻ എം.പി നിർവഹിക്കും.

പട്ടുറുമാൽ ഫെയിം റൈഹാനയും മുത്തുവും ഒരുക്കുന്ന ഇശൽസന്ധ്യ, പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ടരങ്ങ് എന്നിവയും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു .


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply