ദുബായിൽ 70 ചെണ്ടക്കാരുടെ അരങ്ങേറ്റം ഒറ്റവേദിയിൽ

ഓർമ്മ ദുബായിൽ സംഘടിപ്പിച്ച ഓർമ്മയിൽ ഒരോണം എന്ന പരിപാടി 70 പേരടങ്ങുന്ന വലിയ സംഘത്തിൻ്റെ ചെണ്ട അരങ്ങേറ്റത്തിനു സാക്ഷ്യം വഹിച്ചു . ഓർമ്മയുടെ കീഴിൽ രഞ്ജിത്ത് നെമ്മാറയുടെ കീഴിൽ പരിശീലനം നേടിയവരാണു ചെണ്ടയിൽ ഒരുമിച്ച് അരങ്ങേറ്റം നടത്തിയത് . അവരിൽ കുട്ടികളും വനിതകളും പുരുഷന്മാരും ഉൾപ്പെടുന്നു . ഒരുമിച്ചുള്ള ഇവരുടെ അരങ്ങേറ്റം അൽ നാസർ ലിഷർ ലാൻഡിലെ ഓണാഘോഷത്തെ വാനോളം ഉയർത്തിയതായി കാണികളും ശ്രോതാക്കളും അഭിപ്രായപ്പെട്ടു . ഒരുമിച്ച് അരങ്ങേറ്റം കുറിക്കാനായത് പഠിതാക്കളിലും വലിയ ആവേശമുയർത്തി . കേരളത്തിന്റെ നാടൻ കലാപാരമ്പര്യത്തെ ലോകനഗരമായ ദുബായിയുടെ ഹൃദയഭൂമിയിൽ പുനരാവിഷ്കരിച്ച ആ ദൃശ്യങ്ങൾ “ഓർമ്മ ഓണം” എന്ന പേരിനർത്ഥം തന്നെയാക്കിയെന്ന് സംഘാടകരും അഭിപ്രായപ്പെട്ടു .


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply