ഇസ്ലാമിക ചരിത്രത്തിലെ വിരോചിതമായ ബദർ യുദ്ധ ചരിത്രഗാഥയെ ആസ്പദമാക്കി ഒരുക്കിയ കോൽക്കളിപ്പാട്ട്, ‘ബദർക്കളം’ പുറത്തിറങ്ങി. 10 വ്യത്യസ്തമായ തനത് ഇശലുകൾ കോർത്തിണക്കി മുഴുനീള ബദർ യുദ്ധ ചരിത്രമാണ് ഈ കോൽക്കളിപ്പാട്ടിൽ അവതരിപ്പിക്കുന്നത്.
പ്രവാസിയായ യുവകവിയും ‘ശഹീദേ മില്ലത്ത് ടിപ്പുസുൽത്താൻ ഖിസ്സപ്പാട്ടിന്റെ’ രചയിതാവുമായ നസറുദ്ദീൻ മണ്ണാർക്കാടാണ് ‘ബദർക്കളം’ എഴുതിയിരിക്കുന്നത്. നിരവധി ദൃശ്യാവിഷ്‌കാരങ്ങൾ അണിയിച്ചൊരുക്കിയ ഫിറോസ് കാട്ടൂർ പത്തനംതിട്ടയാണ് ഇതിന്റെ നിർമ്മാണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
പ്രമുഖ മാപ്പിളപ്പാട്ട് ഗായകനായ ഐപി സിദ്ധീക്കാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഫൈസൽ വെള്ളായിക്കോട്, സഫിർ കോഴിക്കോട് തുടങ്ങിയവരാണ് പിന്നണിയിൽ പാടിയിരിക്കുന്നത്. പ്രവാസി കലാകാരൻമാരായ അസീസ് മണമ്മലിന്റെയും സബീബ് എടരിക്കോടിന്റെയും നേതൃത്വത്തിലുള്ള ദുബായിലെ എടരിക്കോട് കോൽക്കളി സംഘമാണ് പാട്ടുകൾക്ക് ചുവടുവെച്ചത്.
എംഎൽജി മ്യൂസിക് മീഡിയയുടെ ബാനറിലാണ് ‘ബദർക്കളം’ കോൽക്കളിപ്പാട്ട് റിലീസ് ചെയ്തത്.കേരള മാപ്പിള കലാ അക്കാദമി ദുബായ് ചാപ്റ്റർ ജനറൽ സെക്രട്ടറി ഒ.ബി.എം ഷാജി റിലീസ് നിർവഹിച്ചു. കവി നസറുദ്ദീൻ മണ്ണാർക്കാട്, അസീസ് മണമ്മൽ, ഫൈസൽ തെന്നല ഡിജി പ്രോ, മാപ്പിള കലാ അക്കാദമി ദുബായ് ചാപ്റ്റർ വൈസ് പ്രസിഡന്റ് തസ്നീം അഹ്‌മദ് എളെറ്റിൽ, ഓർഗനൈസിംഗ് സെക്രട്ടറി മിസ്ഹബ് പടന്ന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

