ലാല്‍ ജോസ് എന്ന ജനപ്രിയ സംവിധായകന്‍ അവതരിപ്പിച്ച നടിയാണ് മീരാ നന്ദന്‍. ചുരുക്കം സിനിമകളിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ നടിയാണ് മീര. ദിലീപ് നായകനായ മുല്ലയാണ് മീര നായികയായി എത്തിയ ആദ്യ ചിത്രം. അഭിമുഖങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ മീര മടി കാണിക്കാറില്ല.
ഇന്‍ഡിപെന്‍ഡന്റ് ആയി ജീവിക്കാന്‍ കൂടുതല്‍ താത്പര്യം കാണിക്കുന്ന ആളുകളാണ് ഇപ്പോഴുള്ളത്. പുരുഷന്മാര്‍ ഇന്‍ഡിപെന്‍ഡന്റ് ആകുന്നു എന്ന് പറയുന്നതുപോലെ സ്ത്രീകളും ഇന്‍ഡിപെന്‍ഡന്റ് ആകണമെന്ന് ആഗ്രഹിക്കുന്നവരാണ്. എല്ലാ കാര്യങ്ങളും സ്വയം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകളുടെ എണ്ണം വളരെയധികം കൂടി.
ചുറ്റിനും കാണുന്ന വാര്‍ത്തകളും അത്തരത്തിലുള്ളതാണ്. വിവാഹം കഴിഞ്ഞു മാസങ്ങള്‍ക്കുള്ളില്‍ വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍ സ്ത്രീകള്‍ കാണുന്നതാണ്. അതൊക്കെ വിവാഹക്കാര്യത്തില്‍ സ്ത്രീകളെ സ്വാധീനിക്കുന്നുണ്ട്. അവര്‍ക്ക് തോന്നുന്ന ഒരു സമയത്തില്‍ വിവാഹം എന്ന തീരുമാനത്തിലേക്കാണ് സ്ത്രീകള്‍ ഇപ്പോള്‍ എത്തുന്നത്. 25 വയസിനു മുമ്പേ സ്ത്രീകള്‍ വിവാഹം കഴിക്കണം എന്ന ചിന്താഗതിയൊക്കെ ഇപ്പോള്‍ മാറി- മീര നന്ദന്‍ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

