21 ദിവസംകൊണ്ട് തടി കുറച്ചു:  ആ രഹസ്യം വെളുപ്പെടുത്തി മാധവൻ

ഏറെ ആരാധകരുള്ള നടനാണ് മാധവൻ. അഭിനയം കൊണ്ട് മാത്രമല്ല സൗന്ദര്യം കൊണ്ടും കൂടിയാണ് മാധവൻ ആരാധകരെ സ്വന്തമാക്കിയത്. മുടങ്ങാതെ വ്യായാമം ചെയ്തും ഭക്ഷണം നിയന്ത്രിച്ചും ഇന്നും തന്റെ ആരോഗ്യം മാധവൻ കാത്തുസൂക്ഷിക്കുന്നു. താരം ഞെട്ടിക്കുന്ന മേക്കോവർ നടത്തിയ ചിത്രമായിരുന്നു ഇന്ത്യൻ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവചരിത്രം പറയുന്ന ‘റോക്കട്രി: ദി നമ്പി എഫക്റ്റ്’.

ചിത്രത്തിൽ നമ്പി നാരായണന്റെ വിവിധ കാലഘട്ടങ്ങൾ കാണിക്കുന്ന സമയത്ത് തടി വെച്ച രൂപത്തിൽ മാധവൻ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ വളരെ പെട്ടെന്ന് തന്നെ വണ്ണം കുറച്ചുകൊണ്ട് തന്റെ ശരീരം പൂർവസ്ഥിതിയിലും താരം എത്തിച്ചിരുന്നു. ഇത് എങ്ങനെ സാധ്യമാക്കിയെന്ന് തുറന്നു പറയുകയാണ് മാധവൻ.

ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. ഇടവിട്ടുള്ള ഉപവാസത്തിലൂടെയാണ് ശരീരഭാരം കുറച്ചതെന്ന് മാധവൻ പറയുന്നു. സിനിമയ്‌ക്കുവേണ്ടി വണ്ണം വെപ്പിച്ച ശരീരം ഭക്ഷണക്രമത്തിലൂടെ വെറും 21 ദിവസത്തിനുള്ളിൽ പഴയ രീതിയിൽ ആക്കുകയായിരുന്നു. ഇതെങ്ങനെയെന്നാണ് മാധവൻ വെളിപ്പെടുത്തുന്നത്.

“എന്റെ ശരീരത്തിന് വേണ്ടി നല്ല ഭക്ഷണം മാത്രമേ ഞാൻ കഴിച്ചിട്ടുള്ളൂ. വ്യായാമമില്ല, ഓട്ടമില്ല, ശസ്ത്രക്രിയയില്ല. മരുന്ന് വേണ്ട. ഒന്നുമില്ല. ഇടവിട്ടുള്ള ഉപവാസം, ഭക്ഷണം 45-60 തവണ ശക്തിയിൽ ചവച്ചരച്ച് കഴിക്കും. ആഹാരം കഴിക്കുക, നന്നായി വെള്ളം കുടിക്കുക. അവസാന ഭക്ഷണം വൈകിട്ട് 6.45ന് കഴിക്കും. അതും പാകം ചെയ്ത ഭക്ഷണം മാത്രം. ഉച്ചയ്‌ക്ക് 3 മണിക്ക് ശേഷം അസംസ്കൃതമായി ഒന്നുമില്ല. അതിരാവിലെ നീണ്ട നടത്തവും രാത്രിയിലെ ഗാഢനിദ്രയും. ഫല പാനീയങ്ങളും പച്ച പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കി”-മാധവൻ പറഞ്ഞു.

 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply