മലയാളിക്കും പ്രിയപ്പെട്ട താരമാണ് ശരത്കുമാര്‍. അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങള്‍ കേരളത്തിലെ തിയറ്ററുകളെ ഇളക്കിമറിച്ചിട്ടുണ്ട്. പഴശിരാജ, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് തുടങ്ങിയ സിനിമകളിലെ പ്രകടനം മലയാളി എന്നും ഓര്‍ത്തിരിക്കുന്നതാണ്. ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മിയുടെ വിവാഹനിശ്ചയവാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്.
ബിസിനസുകാരനായ നിക്കോളായ് സച്ച്‌ദേവ് ആണ് വരന്‍. കഴിഞ്ഞ ദിവസം മുംബൈയില്‍ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടു നടിയും ശരത് കുമാറിന്റെ ഭാര്യയുമായ രാധിക ശരത്കുമാറാണ് നിശ്ചയം കഴിഞ്ഞുവെന്ന വിവരം ആരാധകരെ അറിയിച്ചത്. ശരത്കുമാറിന്റെ രണ്ടാം ഭാര്യയാണ് രാധിക.
‘ഞങ്ങളുടെ പ്രിയപ്പെട്ട വരലക്ഷ്മിയുടെയും അവളുടെ ആത്മസുഹൃത്ത് നിക്കോളായ് സച്ച്‌ദേവിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ മുംബൈയില്‍ ആയിരുന്നു ചടങ്ങ്. ഇരുവര്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു’ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ രാധിക കുറിച്ചു.
ബിസിനസുകാരനാണ് നിക്കോളായ് വരലക്ഷ്മിയുടെ ഏറ്റവും അടുത്ത സുഹൃത്താണ്. 14 വര്‍ഷത്തെ സൗഹൃദമാണ് വിവാഹത്തിലെത്തിയത്. ഈ വര്‍ഷം അവസാനത്തോടെ വിവാഹമുണ്ടാകുമെന്നാണ് വിവരം. വൈകാതെ വിവാഹത്തീയതി പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശരത്കുമാറിന്റെ ആദ്യ ഭാര്യ ഛായയിലെ മകളാണ് വരലക്ഷ്മി. ഈ ബന്ധത്തില്‍ വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകള്‍ കൂടി ശരത്കുമാറിനുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

