ഹണി റോസും ബോഡി ഷെയിമിങ് ചാനൽ പരിപാടികളും

മലയാള സിനിമയിലെ ചോക്ലേറ്റ് നായികയാണ് ഹണിറോസ്. വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് താരം ചലച്ചിത്രലോകത്തേക്കു പ്രവേശിക്കുന്നത്. ഹണിറോസിന് കരിയറിൽ ബ്രേക്ക് നൽകിയത് ട്രിവാൻഡ്രം ലോഡ്ജായിരുന്നു. പിന്നീട് ബിഗ്ബജറ്റ് ചിത്രങ്ങളിലിൽ ശ്രദ്ധേയമായ വേഷങ്ങളുമായി ഹണി വെള്ളിത്തിര കീഴടക്കി.

പൊതുവേദികളിൽ സജീവമായ താരം നിരവധി തവണ ബോഡി ഷെയിമിങ്ങിന് ഇരയായിട്ടുണ്ട്. ട്രെൻഡിങ് വസ്ത്രങ്ങളും മനോഹരമായ മേക്കപ്പ്അപ്പിലുമാണ് താരം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത്. ഉദ്ഘാടനവേദികളിൽ സജീവമായ താരത്തിന്റെ അപ്പീയറൻസ് ചർച്ചയാകാറുണ്ട്. ചിലപ്പോൾ ബോഡി ഷെയിമിങ് വരെ നടക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ മാത്രമല്ല, മിനിസ്‌ക്രീനിലും തനിക്ക് ബോഡി ഷെയിമിങ് ഏൽക്കേണ്ടിവന്നിട്ടുണ്ടെന്ന് താരം തുറന്നുപറഞ്ഞിട്ടുണ്ട്. ഒരുപരിധി വരെ താൻ അതെല്ലാം ആസ്വദിക്കാറുണ്ടെന്നും താരം പറഞ്ഞിട്ടുണ്ട്.

അതേസമയം, പരിധിവിടുന്ന സമയങ്ങളിൽ അത്തരം കാര്യങ്ങൾ തന്നെ വേദനിപ്പിക്കാറുണ്ടെന്നും താരം പറയുന്നു. ഒരു ചാനൽ പ്രോഗ്രാമിൽ അതിഥിയായി വന്ന നടനോട് അവതാരിക ചോദിക്കുന്നുണ്ട് ഹണി റോസ് മുന്നിലൂടെ പോയാൽ എന്തുതോന്നും എന്ന്. അതിനുശേഷം അവതാരിക പൊട്ടിച്ചിരിക്കുകയായിരുന്നു. എന്നാൽ നടൻ മാന്യമായി എന്തു തോന്നാൻ ഒന്നും തോന്നില്ല എന്ന് പറയുകയായിരുന്നു. ചോദ്യം ചോദിച്ചുള്ള അവതാരികയുടെ ചിരി തനിക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കി എന്നും പറഞ്ഞു. അടുത്തിടെ ഒരു ചാനൽ ഷോയിൽ കോമഡി അവതരിപ്പിക്കുന്ന ഒരു നടൻ തനിക്കെതിരേ ബോഡി ഷെയിമിങ് നടത്തിയതായി ശ്രദ്ധയിൽപ്പെട്ടന്നു താരം പറഞ്ഞു. ഇത്തരം മോശം അവസ്ഥകളാണ് സമൂഹത്തിൽ നിലനിൽക്കുന്നതെന്നും താരം പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply