ഗായിക അഭയ ഹിരൺമയി സോഷ്യൽമീഡിയയിലും സജീവമാണ്. തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടുകയും ചെയ്യാറുണ്ട്. ഇടയ്ക്കിടെ ചൂടൻ ചിത്രങ്ങളുമായും ഗായിക രംഗപ്രവേശം ചെയ്യാറുണ്ട്. അഭയയുടെ പോസ്റ്റിന് നെഗറ്റീവ് കമന്റും ധാരാളമായി ലഭിക്കാറുണ്ട്. സംഗീതസംവിധായകൻ ഗോപി സുന്ദറുമായുള്ള വേർപിരിയിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയർന്ന മോശം കമന്റിന് ഉരുളയ്ക്കുപ്പേരി എന്ന കണക്കെ കിടിലൻ മറുപടിയുമായാണു ഗായിക രംഗത്തെത്തിയത്. മോശം കമന്റിട്ടയാളുടെ സ്‌ക്രീൻ ഷോട്ട് ഉൾപ്പെടെ പങ്കുവച്ചാണ് അഭയയുടെ പ്രതികരണം. ‘സ്ത്രീകൾക്ക് പണം സമ്പാദിക്കാൻ എളുപ്പ മാർഗം നഗ്‌നതാ പ്രദർശനം തന്നെയാണ്. ഒരു ആവറേജ് പാട്ടുകാരിയായ ഇവർക്ക് പിടിച്ചു നിൽക്കാൻ ഇതൊക്കെതന്നെ ശരണം. കുട്ടികളെ വഴിപിഴപ്പിക്കാൻ ഓരോരോ…’ എന്നാണ് സാജിദ് അബ്ദുൾ ഹമീദ് എന്നയാൾ അഭയയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. ഈ കമന്റിനാണ് അഭയ ഹിരൺമയി മറുപടിയുമായി രംഗത്ത് വന്നത്.
അഭയയുടെ മറുപടി ഇങ്ങനെ-
സ്ത്രീകൾക്ക് വഴി പിഴയ്ക്കാനുള്ള മാർഗം പറഞ്ഞു തന്ന എന്റെ ഈ പൊന്നിക്ക എന്നെ ഫോളോ ചെയ്യുന്നുമുണ്ട്. എന്റെ പാട്ടും ഡ്രസും തമ്മിലുള്ള ബന്ധത്തെ ആഴത്തിൽ അപഗ്രഥിച്ചു വിശകലനം ചെയ്യുകയും ഇനിയും എത്ര സ്ത്രീ പ്രൊഫൈലുകൾ അപഗ്രഥനം നടത്തി വിമർശിക്കാനുമുള്ളതാണ്. കേരളത്തിന്റെയും ഇവിടുള്ള കുട്ടികളുടെയും മുഴുവൻ സാംസ്‌കാരിക ഉന്നമനം അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമാണ് എന്നുള്ളതാണ് എന്റെ ആശ്വാസം. പ്രതികരിക്കില്ല എന്ന് വിചാരിക്കുന്നുണ്ടെങ്കിൽ അതു തീർത്തും ഒരു വിചാരം മാത്രമാണ്. ശക്തമായി പ്രതികരിക്കും. പോസ്റ്റ് ചർച്ചയായതോടെ നിരവധിപ്പേരാണ് അഭയയെ പിന്തുണച്ച് രംഗത്തെത്തുന്നത്. വസ്ത്രധാരണം വ്യക്തി സ്വാതന്ത്ര്യമാണെന്ന് ആരാധകർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, മോശം കമന്റിട്ടയാളെ പിന്തുണച്ചും ചിലർ രംഗത്തുവന്നിട്ടുണ്ട്. എന്തായാലും നെറ്റിസൺസിനിടയിൽ സംഭവം വൈറലായി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

