‘സ്ട്രിക്റ്റ് ഓർഡറാണ്, പേരക്കുട്ടി എന്നെ മുത്തശ്ശി എന്ന് വിളിക്കില്ല’; രാധിക പറയുന്നു

തെന്നിന്ത്യൻ സിനിമാ രംഗത്ത് എൺപതുകളിൽ തിരക്കേറിയ നായിക നടിയായിരുന്നു രാധിക. ശ്രദ്ധേയമായ നിരവധി സിനിമകൾ രാധികയ്ക്ക് ലഭിച്ചു. വർഷങ്ങളായി അഭിനയ രംഗത്ത് തുടരുന്ന രാധിക ഇന്ന് അമ്മ വേഷങ്ങളാണ് കൂടുതലും ചെയ്യുന്നത്. കരിയറിനപ്പുറം ജീവിതത്തിലും രാധിക പല ഘട്ടങ്ങൾ കണ്ടതാണ്. മൂന്ന് വിവാഹങ്ങളാണ് രാധികയുടെ ജീവിതത്തിലുണ്ടായത്. അന്തരിച്ച നടൻ പ്രതാപ് പോത്തനാണ് രാധികയുടെ മുൻ ഭർത്താവ്.

1985 ലായിരുന്നു വിവാഹം. ഒരു വർഷം മാത്രമേ ഈ വിവാഹബന്ധം നീണ്ടുനിന്നുള്ളൂ. പ്രതാപ് പോത്തനുമായി വേർപിരിഞ്ഞ ശേഷം വിദേശ പൗരനായ റിച്ചാർഡ് ഹാരിയുമായി രാധിക പ്രണയത്തിലായി. 1990 ൽ വിവാഹിതരായ ഇരുവരും പക്ഷെ 1992 ൽ വേർപിരിഞ്ഞു. റയാൻ എന്നാണ് ഇവർക്ക് പിറന്ന മകളുടെ പേര്. റിച്ചാർഡ് ഹാരിയുമായി പിരിഞ്ഞ ശേഷമാണ് ശരത് കുമാർ രാധികയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. 2001 ലാണ് ഇവർ വിവാഹിതരായത്. രാഹുൽ എന്ന മകനും താര ദമ്പതികൾക്ക് പിറന്നു.

രണ്ട് പതിറ്റാണ്ടിലേറെയായി സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് രാധികയും ശരത് കുമാറും. അമ്മ എന്നതിനൊപ്പം മുത്തശ്ശിയും കൂടിയാണ് രാധികയിന്ന്. റിച്ചാർഡ് ഹാരിയിൽ പിറന്ന മകൾ റയാൻ ഇന്നൊരമ്മയാണ്. രണ്ട് മക്കളാണ് റയാനുള്ളത്. 2016 ലാണ് റയാൻ ക്രിക്കറ്റർ അഭിമന്യു മിഥുനെ വിവാഹം ചെയ്തത്. അമ്മൂമ്മയായതിനെക്കുറിച്ച് രാധിക മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പേരക്കുട്ടി തന്നെ മുത്തശ്ശി എന്ന് വിളിക്കാറില്ലെന്ന് രാധിക അന്ന് തുറന്ന് പറഞ്ഞു.

ശരത് കുമാറിനെ അപ്പൂപ്പൻ എന്ന് വിളിക്കും. സ്ട്രിക്റ്റ് ഓർഡറാണ്. മമ്മ എന്നാണ് പേരക്കുട്ടി തന്നെ വിളിക്കാറെന്നും രാധിക വ്യക്തമാക്കി. മകൾ അമ്മയായതിനെക്കുറിച്ചും രാധിക അന്ന് സംസാരിച്ചു. ജീവിതമെന്നാൽ എന്താണെന്നൊക്കെ ഒരുപാട് പേർ കൺഫ്യൂസായി സംസാരിക്കും. ഇതൊന്നും ഒന്നുമല്ല. ഇത്തരം സന്തോഷങ്ങളാണ് ജീവിതമെന്നും രാധിക വ്യക്തമാക്കി.

റയാന്റെ അച്ഛൻ ശരത് കുമാർ അല്ലെങ്കിലും പിതാവിന്റെ സ്ഥാനത്ത് നിന്ന് റയാന്റെ വിവാഹം നടത്തിക്കൊടുത്തത് ശരക് കുമാറാണ്. ശരത് കുമാറിന്റെയും ആദ്യ വിവാഹബന്ധം പരാജയപ്പെട്ടതാണ്. ഛായ ദേവി എന്നാണ് ശരത് കുമാറിന്റെ ആദ്യ ഭാര്യയുടെ പേര്. വരലക്ഷ്മി, പൂജ എന്നിവരാണ് ശരത് കുമാറിനും ഛായ ദേവിക്കും പിറന്ന പെൺമക്കൾ. അച്ഛൻ പാത പിന്തുടർന്ന് സിനിമാ രംഗത്തെത്തിയ വരലക്ഷ്മി ഇന്ന് കരിയറിലെ തിരക്കുകളിലാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply