സെറ്റിലുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി മഞ്ജുപിള്ള

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് മഞ്ജുപിള്ള. സിനിമയെക്കാളും മിനിസ്‌ക്രീനില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടികൂടിയാണ് അവര്‍. ഛായാഗ്രാഹകന്‍ സുജിത് വാസുദേവുമായി വിവാഹ ജീവിതം നയിക്കുകയായിരുന്ന മഞ്ജു ഇപ്പോള്‍ ഡിവോഴ്‌സ് ആയെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളുമാണ്. ഇപ്പോഴിതാ മഞ്ജു കാസ്റ്റിംഗ് കൗച്ചിനെകുറിച്ചും താന്‍ പണ്ട് അഭിനയിക്കുമ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ചും പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 

ഞാന്‍ കുറച്ച് സീനിയറായത് കൊണ്ടായിരിക്കണം, എനിക്ക് അങ്ങനത്തെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടില്ല. പക്ഷെ ഒരിക്കല്‍ സെറ്റിലുണ്ടായ മോശം അനുഭവം എന്ന് പറയുന്നത് വൃത്തിയില്ലാത്ത ഒരു ടോയ്‌ലറ്റ് തന്നു. ഒരു പഴയ വീട്ടിലായിരുന്നു അതിന്റെ ഷൂട്ടിംഗ്. അതിന്റെ പുറത്തുള്ള ബാത്ത്‌റൂം ആണ്. പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. പാമ്പുണ്ടോ എന്ന് പോലും പറയാന്‍ പറ്റില്ല. അതിനകത്ത്‌പോകണം എന്നതായിരുന്നു എന്ന് മഞ്ജു പിള്ള പറയുന്നു.

‘സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇത്തരം വൃത്തിയില്ലാത്ത സ്ഥലത്ത് മൂത്രമൊഴിക്കാനും മറ്റും പോകുമ്പോള്‍ ശാരീരികമായി ബുദ്ധിമുട്ടുണ്ടാകും. ഞാന്‍ അവരോട് പറഞ്ഞു, അടുത്തവീട്ടിലോ മറ്റോ ചോദിച്ചിട്ട് വൃത്തിയുള്ള ഒരു ബാത്ത് റൂമില്‍ പോകാനുള്ള സാഹചര്യം ഉണ്ടാക്കി തരണമെന്ന്. പക്ഷെ അവര് തന്നില്ല. അങ്ങനെ വന്ന സാഹചര്യത്തില്‍ അടുത്ത ദിവസം ഞാന്‍ ഷൂട്ടിന് പോയില്ല,’മഞ്ജു പിള്ള പറഞ്ഞു.

വസ്ത്രം മാറുന്നത് വരെ അസിസ്റ്റന്റുമാര്‍ ലുങ്കി പിടിച്ച് തന്നിട്ടാണ് വസ്ത്രം മാറുന്നത്. പണ്ട് സീരിയലില്‍ അഭിനയിക്കുമ്പോള്‍ വസ്ത്രം മാറുന്ന സമയത്ത് ഒളിഞ്ഞു നോട്ടം എന്ന് പറയുന്ന സംഭവമുണ്ട്. നടി നീന കുറുപ്പ് ഒക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്. ഡ്രസ് ഇങ്ങനെ മാറാന്‍ വേണ്ടി പൊക്കുന്ന സമയത്ത് മേലേക്ക് നോക്കുമ്പോള്‍ രണ്ട് കണ്ണ് ഉണ്ടാവും. അങ്ങനെ ഉള്ള ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഇന്ന പക്ഷെ അങ്ങനെ കാരവനും മറ്റു സംഭവങ്ങളുമൊക്കെ ഉണ്ടല്ലോ എന്നും മഞ്ജു പറയുന്നു.

കാസ്റ്റിംഗ് കൗച്ച് ഒരുപാട് കേള്‍ക്കുന്ന സംഭവമാണ്. അഭിനയ മോഹം മൂത്തിട്ട് കണ്ണ് മഞ്ഞളിച്ച് ഒന്നും നമ്മള്‍ ചാടി പുറപ്പെടരുത്, കൃത്യമായി അന്വേഷിക്കുക, വീട്ടില്‍ അച്ഛനെയോ അമ്മയെയോ സഹോദരനെയോ ഒക്കെ വിട്ട് വിളിച്ച് അന്വേഷിക്കുക, വിളിച്ച് ചോദിക്കുക, ഇതുപോലെ ഉള്ള കാസ്റ്റിംഗ് കോള്‍ ഇന്ന സ്ഥലത്ത് നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കുക, എന്നിട്ട് പോകാം.

നമ്മളെ നോക്കേണ്ടത് നമ്മള്‍ തന്നെയാണ്. ഞാന്‍ മകളോടും പറയാറുണ്ട്. യെസ് പറയേണ്ടിടത്ത് യെസ് പറയണം, നോ പറയേണ്ടിടത്ത് നോ തന്നെ പറയണം. കണ്ണില്‍ നോക്കി ഷാര്‍പ്പ് ആയിട്ട് പറയണം. അങ്ങനെ പറഞ്ഞാല്‍ 99.9 ശതമാനം ആള്‍ക്കാരും അവിടെ നില്‍ക്കും. വേണമെങ്കില്‍ കൈ ഉയര്‍ത്തി ഒന്ന് കൊടുക്കാനും മടിക്കരുത്. ഇപ്പോഴത്തെ പെണ്‍കുട്ടികളോടാണ് ഞാന്‍ പറയുന്നത്.

ഇപ്പോഴത്തെ കുട്ടികള്‍ കുറെയൊക്കെ അങ്ങനെ ആണ് എന്ന് തന്നെയാണ് എന്റെ വിശ്വാസം. എന്റെ മോളെ ഒക്കെ എവിടെയെങ്കിലും കൊണ്ടു പോവാന്‍ എനിക്ക് പേടിയാണ്. അവിടുത്ത കാര്യം ആലോചിച്ചിട്ട്. അവള്‍ കൊടുക്കേം ചെയ്യും. കൊടുത്തിട്ടുമുണ്ട്. സിനിമയില്‍ മാത്രമല്ല എല്ലായിടത്തും ഇത് സംഭവിക്കുന്നുണ്ട്.

സിനിമ മോശം മേഖലയാകുന്നത് സിനിമ ഒരു ഗ്ലാമറസ് മേഖലയായതുകൊണ്ടാണ്. അവിടെ നടക്കുന്ന കാര്യങ്ങള്‍ പത്ത് പേര്‍ അറിയുന്നത് കൊണ്ടാണ്. പക്ഷെ എല്ലാ ഓഫീസിലും ഇതുണ്ട്. എല്ലാ സ്ഥലങ്ങളിലും ഇത് നടക്കുന്നുണ്ട്. ഈ ബാത്ത് റൂമിന്റെ ഇഷ്യൂ ഒക്കെ എത്ര ഓഫീസുകളില്‍ കേട്ടിട്ടുണ്ട് എന്നും മഞ്ജു പിള്ള ചോദിക്കുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply