മലയാളികളുടെ ആക്ഷൻ നായകൻ സുരേഷ് ഗോപിയുടെ നല്ല മനസിനെക്കുറിച്ച് സമൂഹത്തിൻറെ നാനാതുറയിലുള്ളവർ തുറന്നുപറഞ്ഞിട്ടുണ്ട്. താരമാണെങ്കിലും എളിമയും വിനയും അദ്ദേഹത്തിനുണ്ട്. കരുണയുള്ള ഹൃദയത്തിൻറെ ഉടമയാണ് സുരേഷ് ഗോപി. ഇതെല്ലാം തെളിയിക്കുന്ന എത്രയോ അനുഭവങ്ങൾക്ക് മലയാളികൾ സാക്ഷിയാണ്.
നടൻ അനൂപ് മേനോൻ സുരേഷ് ഗോപിയെക്കുറിച്ചു പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഡോൾഫിൻ എന്ന സിനിമ നിന്നുപോകും എന്നൊരു അവസ്ഥ വന്ന സമയത്ത്, എന്നെ കാരവാനിലേക്ക് വിളിപ്പിച്ച് ഒരു കെട്ട് പൈസ എടുത്തുതന്നു സുരേഷട്ടൻ. എന്നിട്ട് പടം തീർക്കാൻ പറഞ്ഞു. എനിക്ക് ഏറ്റവും പ്രിയപ്പെട്ടൊരു കഥാപാത്രമാണത്. ഒരിക്കലും ചിത്രം നിന്നുപോകരുതെന്നും അദ്ദേഹം പറഞ്ഞു.
25 ലക്ഷം രൂപയാണ് കൈയിൽ തന്നത്. ഒരിക്കലും മറക്കാനാകാത്ത കാര്യമാണത്. ഏറ്റവും മികച്ച മനുഷ്യരിൽ ഒരാളാണ് അദ്ദേഹം. മികച്ച പൊതുപ്രവർത്തകൻ കൂടിയാണ് അദ്ദേഹം- അനൂപ് മേനോൻ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

