മലയാളം ഡിജിറ്റൽ ടെലിവിഷൻ എംപ്ലോയീസ് യൂണിയൻ എന്ന പേരിൽ എല്ലാ വിഭാഗങ്ങളിലെയും തൊഴിലാളികളെയും ഉൾപ്പെടുത്തികൊണ്ട് പുതിയ യൂണിയൻ രുപീകരിച്ചിരിക്കുന്നു. മലയാള സീരിയൽ മേഖലയിൽ ഫെഫ്ക തുടക്കം കുറിച്ച യൂണിയൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ:ബി: ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു.
സംഘടനാരൂപീകരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ മലയാളം ഡിജിറ്റൽ ടെലിവിഷൻ എംപ്ലോയീസ് യൂണിയൻ്റെ പ്രസിഡൻ്റായി ശ്രീ: സുരേഷ് ഉണ്ണിത്താൻ, ജനറൽ സെക്രട്ടറി ശ്രീ:സച്ചിൻ കെ ഐബക്ക് , ട്രഷറർ ശ്രീ: സതീഷ് RH എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭരണസമതിയെയും തിരഞ്ഞെടുത്തു.
സീരിയൽ രംഗത്തെ തൊഴിലാളികൾ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ ചർച്ചചെയ്ത യോഗത്തിൽ അടിയന്തിരമായി സ്ത്രീ സുരക്ഷയ്ക്കായി ICC രൂപീകരിച്ച് പോഷ് ആക്ട് നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക്ക ജനറൽ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണൻ പ്രസ്താവിച്ചു
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

