മലയാള സിനിമയുടെ മുഖമായി മാറിയ നടിയാണ് സീമ. 1972ൽ നൃത്തശാല എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തിയതെങ്കിലും ഐവി ശശിയുടെ സംവിധാനത്തിൽ സീമ അഭിനയിച്ച സിനിമകളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
സീമയും ജയനും ഒരുകാലത്തെ ഹിറ്റ് ജോഡികളായിരുന്നു. വർഷത്തിൽ പത്തും ഇരുപതും അധിലധികവും സിനിമകൾ വരെ അഭിനയിച്ച് വന്നിരുന്ന നടിയായിരുന്നു സീമ. ഐവി ശശിയുമായുള്ള വിവാഹ ശേഷവും അഭിനയം തുടർന്ന സീമ വളരെ കുറഞ്ഞ സമയങ്ങൾ മാത്രമാണ് സിനിമയിൽ നിന്ന് ഇടവേളയെടുത്തിട്ടുള്ളത്.
ഇപ്പോൾ നടനും ഡബ്ബിംഗ് ആർടിസ്റ്റും പാട്ടുകാരനുമായ കൃഷ്ണ ചന്ദ്രൻ സീമയുമൊത്ത് അഭിനയിച്ച കാലത്ത് നടന്ന ഒരു അനുഭവം പങ്കുവെച്ചതാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സീമ തന്നെ മുഖത്തിടിക്കുന്ന ഒരു സീനിൽ ശരിക്കും അടിച്ചെന്നാണ് കൃഷ്ണ ചന്ദ്രൻ പറയുന്നത്. നാക്കിന് ഒരു ലൈസൻസും ഇല്ലാത്ത ആളാണ് സീമ എന്നും കൃഷ്ണ ചന്ദ്രൻ പറയുന്നു, അമൃത ടിവിയിലെ റെഡ് കാർപെറ്റ് വേദിയിലാണ് സീമ കൃഷ്ണ ചന്ദ്രൻ ഇക്കാര്യങ്ങൾ പറയുന്നത്.
നടി സീമയെ താൻ ആദ്യമായി കാണുന്നത് ഐവി ശശിയുടെ കാന്തവലയം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ വെച്ചിട്ടാണ്. താനും ആ സിനിമയിൽ അഭിനയിക്കുന്നുണ്ടായിരുന്നു. സീമയുടെ അനിയനായിട്ടായിരുന്നു താൻ അഭിനയിക്കുന്നത്. 1979ലോ മറ്റോ ആയിരുന്നു ചിത്രം എന്നും നടനും ഡബ്ബിംഗ് ആർടിസ്റ്റുമായ കൃഷ്ണ ചന്ദ്രൻ ഓർത്തെടുക്കുന്നു.
ആ സിനിമയിൽ ജയൻ, മോഹൻ വർമ്മ തുടങ്ങിയ ആളുകളാണ് അഭിനയിക്കുന്നത് സീമയാണ് ഹീറോയിൻ എന്നും കൃഷ്ണ ചന്ദ്രൻ പറയുന്നു. സിനിമയിൽ സീമ ചേച്ചി ആരോ ആയിട്ട് സ്ഥിരമായി കാണുന്നു, അവർ രണ്ട് പേരും ഒരുമിച്ച് നടക്കുന്നു എന്നൊക്കെ അറിഞ്ഞിട്ട് ഈ അനിയൻ സ്വൽപം സ്മാൾ ഒക്കെ അടിച്ചിട്ട് ചേച്ചിയുടെ അടുത്ത് അത് ചോദിക്കാൻ വരുന്ന ഒരു സീനായിരുന്നു എടുക്കാനുണ്ടായിരുന്നത് എന്നും കൃഷ്ണ ചന്ദ്രൻ പറയുന്നു.
‘അത് ചോദിച്ച് കഴിയുമ്പോൾ ഒറ്റ അടിയാണ് ചേച്ചി. ഇതാണ് സീൻ. സാധാരണ ഒരു ഡയറക്ടർ ആണെങ്കിൽ ഒരു ഷോട്ട് വെച്ചിട്ട് ഒരു അടി. അത്രയല്ലേ കാണൂ. ഒരു തവണ അഭിനയിച്ചാൽ മതി. ഇത് മൂന്ന് സ്ഥലത്ത് വെച്ചിട്ട്, ഒരു ക്ലോസ്, ഒരു മിഡ്, ഒരു ലോംഗ് അങ്ങനെ മൂന്ന് തവണ അടിക്കുന്ന സീൻ എടുത്തു. ഇത് മൂന്നിലും അടി ഞാൻ വാങ്ങണം. അടി എന്നൊക്കെ പറഞ്ഞാൽ ഉണ്ടല്ലോ, കണ്ണിൽ നിന്ന് പൊന്നീച്ച പോയി. എനിക്ക് കരയാനും നിവൃത്തിയില്ല,’ കൃഷ്ണ ചന്ദ്രൻ പറഞ്ഞു.
ശശിയേട്ടൻ എന്നോട് എന്ത് പറ്റിയെടാ എന്ന് ചോദിച്ചു. ഞാൻ ഒന്നുമില്ലെന്ന് പറഞ്ഞു. സീൻ എടുക്കുമ്പോഴുള്ള ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാൽ അത് എഡിറ്റ് ചെയ്ത് വന്നപ്പോൾ അത് നല്ലതാണ്. അതാണ് ഐവി ശശി എന്ന ഡയറക്ടറുടെ മാജിക്.തനിക്ക് സിനിമയിൽ മൂന്ന് ഗുരുക്കന്മാരുണ്ട്. അഭിനയത്തിലേക്ക് കൊണ്ടു വന്ന ഭരതേട്ടനും പത്മരാജനും. ആദ്യമായി എനിക്ക് പാടാൻ പാട്ട് തന്നെ സീമ ചേച്ചിയും എന്നും കൃഷ്ണ ചന്ദ്രൻ പറയുന്നു.
തന്റെ ഭാര്യ ആദ്യം അഭിനയിച്ച ചിത്രവും സീമ ചേച്ചിയ്ക്കൊപ്പമായിരുന്നു. സീമ ചേച്ചിക്ക് നാവിന് യാതൊരു ലൈസൻസുമില്ലെന്നും കൃഷ്ണ ചന്ദ്രൻ പറഞ്ഞു. ശശിയേട്ടനാണ് തന്നോട് കൃഷ്മ ചന്ദ്രന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞത്. നമ്മൾ ഓട്ട വായയല്ലേ, നിങ്ങൾ ലവ്വാണോ എന്നൊക്കെ ഉറക്കെ വിളിച്ച് ചോദിക്കുമായിരുന്നു എന്ന് സീമയും ഓർത്തെടുക്കുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

