നിനക്കെന്നാടാ ഒരു വശപ്പെശക്?
എനിക്കു മൂന്നു പ്രശ്‌നമുണ്ട്.
മൂന്നു പ്രശ്‌നമോ?
ആദ്യത്തേത് വല്യ കുഴപ്പമില്ല ……
സെറ്റായിക്കോളുമെന്നു പറഞ്ഞു.
ബാബുരാജും, ഷെയ്ൻനിഗവും തമ്മിലുള്ള സംഭാഷണമാണ് മേൽ വിവരിച്ചത്. ഈ വാക്കുകൾ കേൾക്കുമ്പോൾത്തന്നെ അതിൽ ഒരു കൗതുകം ഒളിഞ്ഞിരിപ്പുണ്ടന്നു മനസ്സിലാക്കാം. രണ്ടു പേരുടേയും ഇടപെടലുകളും അത്തരത്തിലുള്ളതാണ്. ആന്റോ ജോസ് പെരേര, എബി ട്രീസാ പോൾ എന്നിവർ സംവിധാനം ചെയ്യുന്ന ലിറ്റിൽ ഹാർട്ട്‌സ് എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രയിലറിലെ രംഗമാണിത്.
ട്രയിലിലുടനീളം ഇത്തരം കൗതുകങ്ങളായ രംഗങ്ങൾ ചേർത്തുവച്ചുകൊണ്ടാണ് ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ മൊത്തത്തിലുള്ള മൂഡിന്റെ നേർക്കാഴ്ച്ച തന്നെയാണ് ഈ ട്രയിലർ. കിഴക്കൻ മലയോര ഗ്രാമങ്ങളിലെ ഏലത്തോട്ടങ്ങളുടെ പശ്ചാത്തലത്തിലൂടെ വ്യത്യസ്ഥമായ മൂന്നു പ്രണയങ്ങളും, ബന്ധങ്ങളുടെ കെട്ടുറപ്പും, നർമ്മവും, പ്രതികാരവുമൊക്കെ കോർത്തിണക്കിയ കുടുംബ കഥയാണ് തികഞ്ഞ എന്റെർ ടൈനറായി അവതരിപ്പിക്കുന്നത്. ഷെയ്ൻനിഗം, മഹിമാ നമ്പ്യാർ, ബാബുരാജ്എന്നിവരാണ്‌കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കു പുറമേ ഷൈൻ ടോം ചാക്കോ, രൺജി പണിക്കർ ,ജാഫർ ഇടുക്കി,ഐമാസെബാസ്റ്റ്യൻ, രമ്യാ സുവി ,മാലാ പാർവ്വതി എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ആവതരിപ്പിക്കുന്നു
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

