സിനിമ റിലീസ് ആകുന്നത് വരെയുള്ള ബന്ധങ്ങളെ ഉള്ളൂ, ആത്മാർത്ഥമായ ബന്ധങ്ങൾ സിനിമയ്ക്ക് പുറത്താണുള്ളത്; ഷീലു എബ്രഹാം

നടിയായും നിർമാതാവായും സിനിമാ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമാണ് ഷീലു എബ്രഹാം. അബാം മൂവീസാണ് ഷീലുവിന്റെയും ഭർത്താവിന്റെയും ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ കമ്പനി. ഭർത്താവ് സിനിമാ നിർമാണത്തിലേക്ക് വന്നപ്പോൾ അഭിനയത്തിൽ പരീക്ഷണം നടത്താൻ ഷീലു തീരുമാനിക്കുകയായിരുന്നു. ഇപ്പോഴിതാ സിനിമാ രംഗത്തെ തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഷീലു എബ്രഹാം. പോപഡോമിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

സിനിമയെന്നത് ഗ്ലാമറസായ മായിക ലോകമാണ്. സിനിമ വിജയിക്കുന്നത് വരെ കുറച്ച് നാൾ താലോലിച്ച് കൊണ്ട് നടക്കാൻ ജനങ്ങളും. അതിനൊക്കെ അപ്പുറത്ത് ജീവിതമുണ്ട്. ആ ജീവിതം കാണാത്തവരാണ് ഇത് വലിയ സംഭവമായി കാണുന്നതെന്നും ഷീലു എബ്രഹാം വ്യക്തമാക്കി. താൻ കാര്യങ്ങൾ തുറന്നടിച്ച് പറയുന്ന വ്യക്തിയാണെന്നും ഷീലു പറയുന്നു. എനിക്ക് മാസ്‌കില്ല. തുറന്ന് പറയേണ്ട കാര്യം മുഖത്ത് നോക്കി പറയാൻ എനിക്ക് ഒരു മടിയും ഇല്ല.

അതൊരുപക്ഷെ ഞാൻ ജീവിത യാഥാർത്ഥ്യത്തിലൂടെ പോകുന്നത് കൊണ്ടായിരിക്കും. എനിക്ക് നോ ആണെങ്കിൽ നോ ആണ്. മുതലെടുക്കുന്നത് എനിക്ക് ഇഷ്ടമല്ല. ഒരു നല്ല സുഹൃത്താവണം. പക്ഷെ കാര്യ സാധ്യത്തിനായി സമീപിക്കുന്നവരെയും വളഞ്ഞ വഴിയിലൂടെ വരുന്നവരെയും ഇഷ്ടമല്ല. എനിക്ക് പെട്ടെന്ന് ആൾക്കാരെ മനസിലാകും. സിനിമയിൽ പ്രൊഡ്യൂസറാകുമ്പോൾ കാര്യങ്ങൾ നേരെ പറയാൻ ബുദ്ധിമുട്ടാണെന്ന് തോന്നിയിട്ടുണ്ട്.

കുറച്ചൊക്കെ അഭിനയിക്കണമെന്നാണ് തോന്നിയത്. പക്ഷെ അഭിനയത്തിന് ഞാൻ നിൽക്കാറില്ല. അതുകൊണ്ടായിരിക്കും തന്നെ അധികം ലൈം ലൈറ്റിൽ കാണാത്തതെന്നും ഷീലു എബ്രഹാം അഭിപ്രായപ്പെട്ടു. സിനിമയിൽ വന്നപ്പോൾ പേരും പ്രശസ്തിയും കിട്ടി. അഭിനയത്തെക്കുറിച്ച് പല അഭിപ്രായമുണ്ടാകും. പക്ഷെ എന്നെ ആളുകൾ അറിഞ്ഞു. പക്ഷെ സിനിമാ മേഖല ബന്ധങ്ങൾക്ക് മൂല്യമില്ലാത്ത മേഖലയായാണ് തോന്നിയത്. സിനിമയിൽ നിന്നുള്ള ബന്ധങ്ങൾ എനിക്ക് വളരെ കുറവാണ്.

ഒരു സിനിമ ഷൂട്ട് നടന്ന് കൊണ്ടിരിക്കുമ്പോൾ അതിനകത്തുള്ള എല്ലാവരും തമ്മിൽ നല്ല ബന്ധം ആയിരിക്കും. നമുക്ക് അവരോടും ഇഷ്ടം തോന്നും. പക്ഷെ ഷൂട്ട് കഴിഞ്ഞ് റിലീസ് ആകുന്നത് വരെയുള്ള ബന്ധങ്ങളെ ഉള്ളൂ. മറ്റുള്ളവരെ കുറ്റം പറയുകയല്ല. എനിക്കും അങ്ങനെയെ തോന്നിയിട്ടുള്ളൂ. ആത്മാർത്ഥമായ ബന്ധങ്ങൾ തനിക്ക് സിനിമയ്ക്ക് പുറത്താണുള്ളതെന്നും ഷീലു പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply