സിനിമയിൽ കാൽ സെഞ്ചുറി പിന്നിട്ട താരമാണ് ലെന. അടുത്തിടെ തൻറെ പുനർവിവാഹത്തെക്കുറിച്ചുള്ള അപ്രതീക്ഷിത വെളിപ്പെടുത്തലിൽ ആരാധകർ മാത്രമല്ല, ചലച്ചിത്രലോകവും ഞെട്ടിപ്പോയി. ജയരാജിൻറെ സ്‌നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന അഭിനയലോകത്തു സജീവമാകുന്നത്. മികച്ച ക്യാരക്ടർ റോളുകൾ ചെയ്ത് പ്രേക്ഷകരെ ഞെട്ടിക്കാറുള്ള ലെനയ്ക്ക് അമ്മ വേഷങ്ങൾ ചെയ്യാനും മടിയില്ല. പൃഥ്വിരാജിൻറെയും ദുൽഖറിൻറെയും അമ്മയായി അഭിനയിച്ചിട്ടുണ്ട് ലെന.
1998ൽ പുറത്തിറങ്ങിയ സ്‌നേഹം എന്ന ചിത്രത്തിൽ സിദ്ധീഖിൻറെ ജോഡിയായാണ് ലെന അഭിനയലോകത്തെത്തുന്നത്. പിന്നീട് എത്രയോ ചിത്രങ്ങളിൽ സ്‌ക്രീൻ ഷെയർ ചെയ്തിട്ടുണ്ട് ഇരുവരും. സിദ്ധീഖുമായുള്ള തൻറെ ലൊക്കേഷൻ അനുഭവങ്ങൾ പറയുകയാണ് ലെന:
സിനിമയിൽ തുടക്കം കുറിച്ചത് ജയരാജ് സർ സംവിധാനം ചെയ്ത സ്‌നേഹം (1998)എന്ന സിനിമയിൽ സിദ്ധീഖ് ഇക്കയുടെ ജോഡി ആയിട്ടാണ്. കഴിഞ്ഞവർഷം പുറത്തിറങ്ങിയ എന്നാലും എൻറളിയാ എന്ന ചിത്രത്തിലും ഇക്കയുടെ ജോഡിയായി അഭിനയിക്കാൻ പറ്റി. ഒരുപാട് സിനിമകളിൽ ഒരുമിച്ച് വർക്ക് ചെയ്യാൻ പറ്റിയിട്ടുണ്ട്. ഞങ്ങളുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി വളരെ ഈസിയാണ്.
വലിയ അനുഭവസമ്പത്തുള്ള ഒരു നടനൊപ്പം ജോലി ചെയ്യുമ്പോൾ അദ്ദേഹത്തിൻറെ വലിയ പിന്തുണയും നമുക്കു ലഭിക്കും. സിനിമയിലെത്തി ആദ്യകാലത്ത് ദുഃഖമുള്ള, കരയുന്ന തരത്തിലുള്ള കഥാപാത്രങ്ങളാണ് കിട്ടിക്കൊണ്ടിരുന്നത്. പിന്നീട് ട്രാഫിക്കും സ്പിരിറ്റും ചെയ്തതോടെയാണ് ബോൾഡായ കഥാപാത്രങ്ങൾ കൂടുതൽ ലഭിച്ചുതുടങ്ങിയത്- ലെന പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

