സിദ്ധാർത്ഥിനെ നായകനാക്കി കാർത്തിക് ജി. കൃഷ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ” തക്കർ ” ജൂൺ 9 ന് തിയേറ്ററുകളിൽ എത്തും

ദിവ്യൻഷ കൗശിക് , അഭിമന്യൂ സിംഗ് , മുനിഷ്കാന്ത് , ആർ. ജെ. വിഘ്നേഷക്കാന്ത് , സുജാത ശിവകുമാർ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ഛായാഗ്രഹണം വഞ്ചിനാഥൻ മുരുകേശനും, എഡിറ്റിംഗ് ജി.എ. ഗൗതമും , സംഗീതം നിവാസ് കെ. പ്രസന്നയും ,ശ്രീനിവാസ് കവി നയം ,കാർത്തിക് ജി. കൃഷ് രചനയും, അരിവരശൻ , ഉമാദേവി , കു കാർത്തിക് എന്നിവർ ഗാനരചനയും നിർവ്വഹിക്കുന്നു. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ജി. ജയറാം എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

” ഗൺസ് ” എന്ന ഗുണശേഖർ കോടീശ്വരനാകാനുള്ള ആഗ്രഹമുള്ള ഒരു ചെറുപ്പക്കാരനാണ് . ധനികയായ പെൺക്കുട്ടി ലക്കിയുമായി ഗുണശേഖർ പ്രണയത്തിലാകുന്നു. ഗൺസും ലക്കിയും മനുഷ്യക്കടത്തിന്റെ വലയിൽ കുടുങ്ങുന്നു. അവരുടെ ജീവിതത്തെ മാറ്റി മറിക്കുന്ന അപ്രതീക്ഷിത ട്വീസ്റ്റുകളാണ് സിനിമ പറയുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply