തെന്നിന്ത്യയുടെ പ്രിയതാരമാണ് സാമന്ത റൂത്ത് പ്രഭു. ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാം പേജിൽ ഒരു നിഗൂഢമായ കുറിപ്പ് പങ്കിട്ടിരിക്കുകയാണ്. അഭിലാഷങ്ങളെക്കുറിച്ചും വിജയത്തെക്കുറിച്ചുമാണു താരത്തിന്റെ കുറിപ്പ്. ‘നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നതെന്തും, നിങ്ങൾ ആഗ്രഹിക്കുന്നതെന്തും, ഞാൻ നിങ്ങൾക്കായി നിലകൊള്ളുന്നു. നിങ്ങൾ വിജയത്തിന് അർഹരാണ്. നിങ്ങൾ വിജയിക്കുന്നത് എനിക്കു കാണണം’ എന്നാണ് താരം കുറിച്ചത്.
കുറിപ്പിന് മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ചില ആരാധകർ ഈ കുറിപ്പ് വിരാട് കോലിക്ക് വേണ്ടിയുള്ളതാണെന്നു പറയുന്നു. നേരത്തെ വിരാട് കോലിയെ പിന്തുണച്ച് സാമന്ത സംസാരിച്ചിരുന്നു. കോലി വളരെ പ്രചോദകമാണ്. അവന്റെ അർപ്പണബോധവും കടപ്പാടും പ്രതിബദ്ധതയും അതിശയിപ്പിക്കുന്നതും കാണാൻ പ്രചോദനം നൽകുന്നതുമാണ്. തന്റെ ധീരതയും നിശ്ചയദാർഢ്യവും കൊണ്ട് അദ്ദേഹം ഒരുപാട് ജീവിതങ്ങളെ മാറ്റിമറിച്ചു. കോലി സെഞ്ച്വറി നേടിയപ്പോൾ ഞാൻ കരഞ്ഞുപോയി. ആ ഘട്ടത്തിനു ശേഷം അവൻ ഒരു പ്രചോദനമാണെന്നാണ് സാമന്ത പറഞ്ഞത്.
നാഗചൈതന്യയുമായി ബന്ധം വേർപെടുത്തിയത് ആരാധകര്‍ക്ക് ഒരു വലിയ ഞെട്ടലായിരുന്നു. പിന്നീട് വെള്ളിത്തിരയില്‍ തിളങ്ങി നില്ക്കുന്ന താരമായി സാമന്ത മാറി. ഇടയ്ക്ക് തനിക്ക് രോഗം ബാധിച്ചതായും തുറന്നുപറഞ്ഞിരുന്നു. ചെറിയൊരു ഇടവേളയെടുത്ത ബിഗ്സ്ക്രീനില്‍ തിളങ്ങാനൊരുങ്ങുകയാണു സാമന്ത.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

