സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ സജി ചെറിയാനെതിരെ ഫേസ്‌ബുക്ക് കുറിപ്പ് പങ്കുവച്ച് വിനയൻ. ഈ സര്‍ക്കാരിന്റെ കാലത്ത് ഒരു പരാതിയും ഉയരാത്ത അഞ്ചാമത്തെ സിനിമാ അവാര്‍ഡാണ് ഇതെന്നായിരുന്നു സജി ചെറിയാൻ പറഞ്ഞത്. ഇതിനെതിരെയാണ് വിനയൻ തന്റെ സിനിമയായ പത്തൊൻപതാം നൂറ്റാണ്ടിന് അവാർഡ് നിഷേധിച്ചത് ഓർമ്മപ്പെടുത്തിയത്. അവാർഡ് നിഷേധിക്കാൻ അക്കാദമി ഇടപെട്ടു എന്ന് വെളിപ്പെടുത്തിയത് ജൂറി അംഗങ്ങൾ തന്നെയാണെന്നുംമന്ത്രി മറന്നുപോയെങ്കിൽ അതിന്റെ ഓഡിയോ അയച്ചുതരാമെന്നും വിനയൻ കുറിച്ചു.
‘വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല’
“ബഹു: മന്ത്രി സജി ചെറിയാന്റെ കാലത്ത് കൊടുത്ത അഞ്ച് സംസ്ഥാന സിനിമാ അവാർഡുകൾക്കും കൈയ്യടിയോടു കൈയ്യടി ആയിരുന്നെന്നും ഭയങ്കര നീതിപൂർവ്വം ആയിരുന്നെന്നും മന്ത്രി പറയുന്നു… ഈ അഭിപ്രായത്തോട് നിങ്ങളെല്ലാം യോജിക്കുന്നുണ്ടോ? ഏതായാലും എനിക്ക് ഒന്നറിയാം.. 2022 ലെ അവാർഡ് അവാർഡ് പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ പത്തൊമ്പതാം നൂറ്റാണ്ട് എന്ന എന്റെ സിനമയ്ക്ക് അവാർഡ് നിഷേധിക്കാൻ ചലച്ചിത്ര അക്കാഡമി ഇടപെട്ടു എന്ന വിവരം വെളിയിൽ പറഞ്ഞത് ഞാനോ അതിന്റെ നിർമ്മാതാവോ അല്ല.
സാക്ഷാൽ ജൂറി അംഗങ്ങൾ തന്നെയാണ്.അന്നത്തെ ജൂറി മെമ്പർമാരായ ശ്രീ നേമം പുഷ്പരാജും ശ്രീമതി ജെൻസി ഗ്രിഗറിയും അക്കാര്യം പച്ചക്കു പറയുന്ന വോയിസ് ക്ലിപ്പുകൾ ഇന്നും സോഷ്യൽ മീഡിയയിൽ കിടപ്പുണ്ട്.. മിനിസ്റ്റർ മറന്നു പോയെങ്കിൽ ഞാൻ ഒന്നു കൂടി എടുത്തയച്ചു തരാം. സ്വജനപക്ഷപാതത്തിലും വിലകുറഞ്ഞ രാഷ്ട്രീയക്കളിയിലും ആരും ഒട്ടും മോശമല്ല. വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല.” വിനയൻ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

