ഉദാഹരണം സുജാതയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ അനശ്വര രാജന് ഇന്നു തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമാണ്. താൻ സൈബറിടങ്ങളിൽ നേരിടേണ്ടിവന്ന ദുരനുഭവങ്ങളും തനിക്കെതിരേയുണ്ടായ ഹേറ്റേഴ്സിനെക്കുറിച്ചും അനശ്വര തുറന്നുപറഞ്ഞു. താരത്തിന്റെ വാക്കുകൾ:
കണ്ണൂര്‍ ആലക്കാട് കോറത്താണ് ജനിച്ചതും വളര്‍ന്നതും. പക്കാ നാട്ടിന്‍പുറം. കുട്ടിക്കാലത്തെ ഓര്‍മകള്‍ ഒരുപാടുണ്ട്. കുളത്തില്‍ കുളിക്കാന്‍ പോകും. സന്ധ്യയായാലും ഞങ്ങള്‍ തിരിച്ചുകയറില്ല. അപ്പോള്‍ അമ്മ വടിയെടുത്തുവരും. മഴയത്തും മണ്ണിലും കളിച്ചിട്ടുണ്ട്. ഊഞ്ഞാലാടും. എത്രയോ തവണ ഊഞ്ഞാലില്‍ നിന്ന് വീണിട്ടുണ്ട്. നാട്ടില്‍ കുറെ കൂട്ടുകാരുണ്ടായിരുന്നു. ഞാന്‍ കോണ്‍മെന്റ് സ്കൂളിലാണ് പഠിച്ചത്.
ഒരു സമയത്ത് എന്റെ കോൺഫിഡൻസിനെ ഭയങ്കരമായി ബാധിച്ചിരുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നോടുള്ള പേഴ്സണൽ ഹേറ്റ് എന്റെ പടത്തിനെ കൂടി ബാധിക്കാൻ തുടങ്ങി, ആൾക്കാർ ഞാൻ അഭിനയിക്കുന്ന പടത്തിനെ കൂടി വിമർശിക്കാൻ തുടങ്ങി.അതെന്നെ വല്ലാതെ ബാധിച്ചു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ല, തണ്ണീർമത്തന്‍ ശേഷമായിരിക്കാം.
ഒരു പാട്ടോ സിനിമയോ കണ്ട് നമ്മളെ ഇഷ്ടപ്പെട്ട ശേഷം പെട്ടെന്ന് അവൾ ഓവർറേറ്റഡ് ആണെന്ന് തോന്നുമ്പോൾ വലിച്ച് താഴെയിടാൻ നോക്കും, ചിലപ്പോൾ അതായിരിക്കാം. ചിലപ്പോൾ ഞാൻ ഷോർട്സ് ഇട്ടത് കൊണ്ടായിരിക്കാം. എനിക്ക് പ്രധാനമായും ഹേറ്റേഴ്സ് ഉണ്ടാവാൻ കാരണം എന്റെ ഇന്റർവ്യൂകളാണ്- അനശ്വര പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

