ഷൈൻ ടോം ചാക്കോ സിഐ സത്യയായി എത്തുന്നു: ‘ദി പ്രൊട്ടക്ടർ’ റിലീസിന് ഒരുങ്ങി

ജൂൺ 13ന് പുറത്തിറങ്ങുന്ന ദി പ്രൊട്ടക്ടർ സിനിമയിൽ ശക്തമായ പൊലീസ് വേഷത്തിലാണ് നടൻ ഷൈൻ ടോം ചാക്കോ എത്തുന്നത്. സി. ഐ സത്യ എന്ന റോളിലാണ് ഷൈൻ എത്തുന്നത്. അമ്പാട്ട് ഫിലിംസിന്റെ ബാനറിൽ റോബിൻസ് മാത്യു നിർമ്മാണം നിർവഹിക്കുന്ന ചിത്രം ജി. എം മനു സംവിധാനം ചെയ്യുന്നു.

തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, മണിക്കുട്ടൻ, ശിവജി ഗുരുവായൂർ, ബോബൻ ആലംമൂടൻ, ഉണ്ണിരാജ, സജി സോമൻ, മുരളി ജയൻ,സിറിയക് ആലഞ്ചേരി, പ്രൊഡ്യൂസർ റോബിൻസ് അമ്പാട്ട്, ഡയറക്ടർ ജി. എം മനു, സിദ്ധാർഥ്, ശരത് ശ്രീഹരി, മൃദുൽ, ബിജു മാത്യൂസ്, അജ്മൽ, മാസ്റ്റർ ആൽവിൻ, ഡയാന, കാജൽ ജോൺസൺ, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു, ബേബി ഷാൻവി, ബേബി ശിവരഞ്ജിനി… തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.*

ചായാഗ്രഹണം രജീഷ് രാമൻ, എഡിറ്റിങ് താഹിർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ ഷാജി കവനാട്ട്, സ്‌ക്രിപ്റ്റ് അജേഷ് ആന്റണി, കോ റൈറ്റേഴ്‌സ് ബെപ്‌സൺ നോർബൽ, കിരൺ ഗോപി, മ്യൂസിക് ജിനോഷ് ആന്റണി, ബായ്ക്ഗ്രൗണ്ട് സ്‌കോർ സെജോ ജോൺ, ആർട്ട് ഡയറക്ടർ സജിത്ത് മുണ്ടയാട്, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അഫ്‌സൽ മുഹമ്മദ്, ത്രിൽസ് മാഫിയ ശശി, കോറിയോഗ്രാഫർ രേഖാ മാസ്റ്റർ, സ്റ്റിൽസ് ജോഷി അറവാക്കൽ

Leave a Reply