ഷമീർ ഭരതന്നൂരിന്റെ സംവിധാനത്തിൽ ‘അനക്ക് എന്തിന്റെ കേടാ’ എന്ന സിനിമ റിലീസിംഗിന് ഒരുങ്ങുന്നു. വിനീത്ശ്രീനിവാസൻ,കൈലാഷ്,സിയാഹുൽ ഹഖ് എന്നിവർ ആലപിച്ച ഗാനങ്ങൾകൊണ്ട് പുതുമയിലെഴുതിയ സിനിമയാണിത്. ബി.എം.സി ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച്, മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘അനക്ക് എന്തിന്റെ കേടാ’ സിനിമ അവസാനവട്ട മിനുക്കുപണികളിൽ. ചിത്രം ഉടൻ തിയറ്ററിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾപുരോഗമിക്കുകയാണെന്ന് സംവിധായകൻ അറിയിച്ചു. ഇതുവരെ പറഞ്ഞിട്ടില്ലാത്ത പ്രമേയവും ഒപ്പംഗാനങ്ങളുംഏറെപ്രതീക്ഷയോടെയാണ് കാണുന്നതെന്ന് നിർമാതാവ് ഫ്രാൻസിസ് കൈതാരത്തും വ്യക്തമാക്കുന്നു. മുൻനിരയിലുള്ള സാങ്കേതിക പ്രവർത്തകർ ഉൾപ്പെടെയുള്ളവർപങ്കാളികളായിട്ടുണ്ട്
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

