സത്യന്‍ അന്തിക്കാടും ശ്രീനിവാസനും മലയാളിക്ക് ഒരിക്കലും മറക്കാനാകാത്ത ഹിറ്റ് കൂട്ടുകെട്ട്. പൊട്ടിച്ചിരിപ്പിച്ചും ചിന്തിപ്പിച്ചും വെള്ളിത്തിരയില്‍ ഇരുവരും തീര്‍ത്ത മായാജാലങ്ങള്‍ പ്രേക്ഷകരുടെ മനസിലെന്നുമുണ്ടാകും തീര്‍ച്ച! ഇന്നും ടിവി ചാനലുകളില്‍ ഏറ്റവുമധികും പ്രേക്ഷകരുള്ളത് ഈ ഹിറ്റ് കൂട്ടുകെട്ടില്‍ പിറന്ന സിനിമകള്‍ക്കുതന്നെയാണ്. യുട്യൂബിലും ഇരുവരുടെയും ചിത്രങ്ങളിലെ കോമഡിരംഗങ്ങള്‍ ഹിറ്റ് തന്നെ.
എവര്‍ഗ്രീന്‍ ചിത്രമായ സന്ദേശം, വരവേല്‍പ്പ്, തലയണമന്ത്രം, സന്മനസുള്ളവര്‍ക്ക് സമാധാനം, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, ടി.പി. ബാലഗോപാലന്‍ എംഎ തുടങ്ങി പുതുതലമുറയിലെ ഫഹദ് ഫാസില്‍ വരെ നായകനായ ഞാന്‍ പ്രകാശന്‍ വരെ എത്രയെത്ര ചിത്രങ്ങള്‍. ഇരുവരും ഒരുമിക്കുമ്പോള്‍ ഹിറ്റ് അല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ല.
രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ ഇടപെടലുകളും ശ്രീനിവാസനെ ശ്രദ്ധേയനാക്കി. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെയും രാഷ്ട്രീക്കൊലകളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ തുറന്നുപറച്ചിലുകള്‍ സമൂഹം ചര്‍ച്ച ചെയ്തിരുന്നു. ജൈവകൃഷിയിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. അടുത്തിടെ ചില താരങ്ങളുമായുണ്ടായ പ്രശ്‌നങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയുണ്ടായി.
അടുത്തിടെ, ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ശ്രീനിവാസന്‍ ചലച്ചിത്രലോകത്തുനിന്നു വിട്ടുനില്‍ക്കുകയായിരുന്നു. അസുഖമെല്ലാം മാറി അദ്ദേഹം സിനിമയിലേക്കു തിരിച്ചുവരാന്‍ പ്രേക്ഷകരും പ്രാര്‍ഥനയോടെ കാത്തിരുന്നു. ആ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ശ്രീനിവാസന്‍ എന്ന അതുല്യപ്രതിഭ വീണ്ടും വെള്ളിത്തിരയിലെത്തുകയാണ്. കുറുക്കന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസന്‍ പ്രേക്ഷകര്‍ക്കുമുന്നിലെത്തുന്നത്.
കുറുക്കന്റെ സെറ്റിലെത്തിയ സംവിധായകന്‍ സത്യന്‍ അന്തിക്കാട് ശ്രീനിവാസനൊപ്പമെടുത്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. ശ്രീനിവാസന്റെ തിരിച്ചുവരവ് ആഘോഷമാക്കാനാണ് സത്യന്‍ അന്തിക്കാട് കുറുക്കന്റെ സെറ്റിലെത്തിയത്. ഇരുവരുടെയും ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ശ്രീനിവാസനെ കൂടാതെ, വിനീത് ശ്രീനിവാസനും ഷൈന്‍ ടോം ചാക്കോയും കുറുക്കനില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

