വിസ്മയിപ്പിച്ച് ‘ചോക്ലേറ്റ് ഒറാങ് ഉട്ടാന്‍’, വൈറലായി വിഡിയോ

ആ ഒറാങ് ഉട്ടാനെ കണ്ടവര്‍ വിസ്മയിച്ചുപോയി! തിന്നണോ വേണ്ടയോ എന്നായി പലരുടെയും സംശയം. കാരണമെന്തന്നല്ലേ, ഒറാങ് ഉട്ടാനെ നിര്‍മിച്ചത് ചോക്ലേറ്റ് കൊണ്ടാണ്. പാചകകലയുടെ അതിശയിപ്പിക്കുന്ന പ്രകടനമാണ് ലിക്വിഡ് ചോക്ലേറ്റ് ഉപയോഗിച്ച് ഷെഫ് അമൗറി ഗ്യൂച്ചോണ്‍ നടത്തിയത്. ജീവന്‍ തുടിക്കുന്ന ചോക്ലേറ്റ് ശില്‍പ്പം കാണികളുടെ മനം കവര്‍ന്നു. സൂഷ്മതയോടെ, വളരെ കൃത്യമായാണ് ചോക്ലേറ്റ് ഒറാങ് ഉട്ടാന്റെ നിര്‍മാണം. ഓരോ അവയവവും വളരെ ക്യത്യമായാണ് ഗ്യൂച്ചോണ്‍ ചെയ്തിരിക്കുന്നത്. ശില്‍പ്പത്തിന് റിയലിസ്റ്റിക് രൂപം നല്‍കാന്‍ ഒറാങ് ഉട്ടാന്റെ കൈയില്‍ ഒരു മുളന്തണ്ട് ഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഷെഫ്.

വീഡിയോ ലോകമെമ്പാടുമുള്ള കാഴ്ചക്കാരുടെ ഹൃദയം കീഴടക്കി. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. ആയിരക്കണക്കിന് ആശംസകളാണ് ഷെഫിനെ തേടിയെത്തുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply