വിവാഹശേഷം കണ്ടിട്ടില്ല, അവള്‍ ഞങ്ങളെ നിരാശരാക്കി; കന്നഡ നടി രന്യയെ തള്ളി പിതാവ്

ബെംഗളൂരു വിമാനത്താവളം വഴി സ്വര്‍ണം കടത്തവേ റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലായ കന്നഡ നടി രന്യ റാവുവിനെ തള്ളിപ്പറഞ്ഞ് പിതാവും ഡിജിപി (പോലീസ് ഹൗസിങ് കോര്‍പ്പറേഷന്‍)യുമായ കെ രാമചന്ദ്ര റാവു. രന്യ തങ്ങളെ നിരാശപ്പെടുത്തിയെന്നും വിവാഹശേഷം രന്യയെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രന്യയുടേയോ ഭര്‍ത്താവിന്റെയോ ബിസിനസ്സ് ഇടപാടുകളെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ലെന്നും ടൈസ് ഓഫ് ഇന്ത്യയോട് അദ്ദേഹം പറഞ്ഞു. നാല് മാസം മുമ്പ് രന്യ ജതിന്‍ ഹുക്കേരിയെ വിവാഹം കഴിച്ചതായി അദ്ദേഹം പറഞ്ഞു. അതിന് ശേഷം അവൾ തങ്ങളെ കാണാന്‍ എത്തിയിട്ടില്ല. മകളുടേയോ ഭര്‍ത്താവിന്റെയോ ബിസിനസ്സ് ഇടപാടുകളെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ല. വാര്‍ത്ത വലിയ ഞെട്ടലും നിരാശയും ഉണ്ടാക്കി. രന്യ നിരാശപ്പെടുത്തിയെന്നും ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം അവളുടെ ഭാഗത്ത് നിന്നുണ്ടായാല്‍ നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച രാത്രിയാണ് ദുബായില്‍നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ ബെംഗളൂരു വിമാനത്തിലെത്തിയപ്പോള്‍ നടി രന്യയില്‍നിന്ന് 14.8 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്. സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞും ശരീരത്തില്‍ ഒളിപ്പിച്ചുമാണ് നടി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ 15 ദിവസത്തിനിടെ നടി 4 തവണയാണ് ദുബായ് യാത്ര നടത്തിയത്. ഇടയ്ക്കിടെയുള്ള അന്താരാഷ്ട്ര യാത്രകള്‍ കാരണം രന്യ റവന്യൂ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു.
അറസ്റ്റിനേത്തുടര്‍ന്ന് സാമ്പത്തിക കുറ്റകൃത്യ കോടതിയില്‍ ഹാജരാക്കിയ നടിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *